July 20, 2025

Login to your account

Username *
Password *
Remember Me

കരിക്കകം ചാമുണ്ഡി നഗർ ജനമൈത്രി പോലീസ് സംഗമം

തിരു: കരിക്കകം ചാമുണ്ഡി നഗർ റെസിഡൻസ് അസോസിയേഷനും ജനമൈത്രി പോലീസും സംയുക്തമായി സംഗമിച്ചു. അമ്പതോളം റെസിഡൻസ് അസോസിയേൻ ഭാരവാഹികൾ പങ്കെടുത്തു. പേട്ട ജനമൈത്രി പോലീസ് ഓഫീസർമാരായ ബൈജു , ബാലു , ഷെഫീഖ് എന്നിവരും ആരോഗ്യവകുപ്പ് ജല അതോറിറ്റി കോർപ്പറേഷൻ വാർഡ് കൗൺസിലർമാരും സംബന്ധിച്ചു. കെ . എസ് . ഈ . ബി യിൽ നിന്നും 2 വർഷമായി ആരും പങ്കെടുക്കുന്നില്ലെന്ന പരാതി ഉയർന്നു. പേട്ട യിലെ സ്ത്രീ സൗഹൃദ വേദി കാര്യക്ഷമമാക്കണമെന്നും വയോജക സംരക്ഷണം ശക്‌തിപ്പെടുത്തണമെന്നും അതിഭയങ്കര സ്പീഡിലും ശബ്ദത്തിലും ഓടുന്ന ഇരുചക്ര വാഹനങ്ങളെ നിയന്ത്രിക്കണമെന്നുമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഓഗസ്റ്റ് 11 ന് അടുത്ത മീറ്റിംഗ് ചേരുന്നതിനായി യോഗം പിരിഞ്ഞു. ചടങ്ങിൽ റസി. അസോസിയേഷൻ പ്രസിഡന്റ് മാധവക്കുറുപ്പ് സെക്രട്ടറി നോവേൽരാജ് എന്നിവർ നേതൃത്വം നൽകി.



 
Rate this item
(0 votes)
Last modified on Sunday, 20 July 2025 17:47
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad