April 25, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളിൽ പുഷ്പവൃഷ്ടിയുണ്ടാകും. കഴിഞ്ഞ 40 വർഷങ്ങളായി ആകാശത്തിൽ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടായിരുന്നെങ്കിലും ഇത്തവണ എയർപോർട്ട് റൺവേ നവീകരണം കാരണം ഒഴിവാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയിൽ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിർത്തിവച്ച് അനുമതി നൽകുകയായിരുന്നു.
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ്.
തിരുവനന്തപുരം: 'ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്.
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോട്ട് പോകാന്‍ വിഭവ സമാഹരണം ആവശ്യമാണെന്നും എന്നാല്‍ നാടിന്‍റെ താല്‍പര്യം ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്തെ ചെങ്കടലാക്കിയ മഹാറാലിയോടെയാണ് സമ്മേളനം സമാപിച്ചത്.
കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 35 ലധികം കേസുകള്‍ എഴുതി തള്ളും. പരാതിക്കാര്‍ മൊഴിനല്‍കാത്ത കേസുകള്‍ എഴുതി തള്ളാന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 35 ലധികം കേസുകളില്‍ പരാതിക്കാരായ സിനിമാ പ്രവര്‍ത്തകര്‍ മൊഴിനല്‍കിയിട്ടില്ല. കേസ് എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ അറിയിക്കും എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദില്ലി: അടുത്തിടെ സമാപിച്ച മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പുതിയ റിപ്പോർട്ട്. ഉയർന്ന കോളിഫോം ബാക്ടീരിയയുടെ വർധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നൽകിയ റിപ്പോർട്ട്.
ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ പോകാൻ ആ​ഗ്രഹിക്കുന്ന സ്ഥലമേതാണ്? ആ ഒമ്പതുവയസ്സുകാരിക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഉടൻ മറുപടി വന്നു, ദുബൈ. കാൻസർ ബാധിതയായ ഫിന്നിഷുകാരി അഡെൽ ഷെസ്റ്റോവ്സ്കായക്കാണ് ദുബൈ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന ആ​​ഗ്രഹം.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
വനിതാദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീ സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു. അസ്മിത എന്ന പേരിലുള്ള പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ ലഭിക്കും. കുറഞ്ഞ പലിശയാണ് വായ്പയുടെ മറ്റൊരു പ്രത്യേകത.സ്ത്രീകള്‍ക്ക് ബിസിനസ് വായ്പകള്‍ എടുക്കുന്നതില്‍ താല്‍പ്പര്യം കുറവാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.