July 31, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊല്ലം: വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രികളിലെത്തിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതാണ് ഡിവൈഎഫ്ഐയുടെ 'ഹൃദയസ്പർശം' പദ്ധതി. വർഷങ്ങളായി ഒരൊറ്റ ദിവസം മുടങ്ങാതെ കൃത്യമായി ആശുപത്രികളിൽ പൊതിച്ചോർ വിതരണം നടത്തിവരികയാണ് ഡിവൈഎഫ്ഐ.
കേരളത്തിലെ ജനങ്ങൾ ഗ്രാമീണനഗരവ്യത്യാസമില്ലാതെ സഹകരണ മേഖലയുടെ ഗുണഭോക്താക്കളാണെന്നും കാർഷിക മേഖലയിൽ മാത്രമല്ല വിപണിയുടെ എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവക്കുന്നുണ്ടെന്നും ബഹു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ Expo 2025 തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രശസ്ത ചരിത്രകാരനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ മുൻ അധ്യക്ഷനും കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ തലവനുമായ ഡോ. എം.ജി.എസ്. നാരായണന് ആദരാഞ്ജലികൾ.
മോഹൻലാല്‍ നായകനായി വന്നതാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു പെയിന്റിംഗ് പോലെയാണ് ഫ്രെയിമുകളെന്നും മനോഹരമായ ആഖ്യാനമാണ് എന്നും ജേക്‍സ് ബിജോയ്‍യുടെ മികച്ച സംഗീതമാണ് എന്നും നടനെന്ന നിലയിലും താരം എന്ന നിലയിലും മോഹൻലാലിന്റെ തിരിച്ചുവരവാണ് ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് അഭിപ്രായങ്ങള്‍.
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ലയണ്‍സ് ക്ലബ് നോര്‍ത്ത് പറവൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28ന് നടക്കും. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിൻ.
തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന 30 യാത്രക്കാരും സുരക്ഷിതരാണെന്ന് ജീവനക്കാര്‍ അറിയിച്ചു.
ദില്ലി: പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്.
ദില്ലി: പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്.
ദുബൈ: ദുബൈ- ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മെയ് 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ഇ-308 ബസ് സർവീസ്. 12 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മെയ് 2 മുതൽ ചില ബസ് റൂട്ടുകളിൽ മാറ്റം വരുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad

Popular News

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പു…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരിൽ 49പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തി

Jul 30, 2025 33 കേരളം Pothujanam

കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ‌ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂട...