കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്‍റെ പേരിൽ പുറത്തായ 49 പേരെ കൂടി പട്ടികയിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്‍റെ ഭാഗമാകും.
അതേസമയം, മേപ്പാടി ദുരന്തത്തിന് ആണ്ടു തികയുമ്പോൾ വീടുകളുടെ നിർമ്മാണ പ്രവർത്തി തുടങ്ങിയെങ്കിലും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് കടക്കണിയിൽ ആയവർക്ക് ഒന്നും പുനരധിവാസം നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായില്ല. കച്ചവടക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നു റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. എന്നാൽ, സർവ്വത്ര കെടുകാര്യസ്ഥതയാണെന്നും പിശുക്കൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് വിമർശിച്ചു.
ഒന്നാം വാർഷിക ചടങ്ങുകൾ പൂർത്തിയായപ്പോൾ സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകൾ ഒന്നിന്‍റെ മാതൃക മാത്രാണ് പൂര്‍ത്തിയായത്.