May 25, 2024

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (241)

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി. കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ചെയ്ത പ്രമുഖ അഫ്ഗാൻ പുരോഹിതൻ കൊല്ലപ്പെട്ടു. കാബൂളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിലാണ് ഷെയ്ഖ് റഹീമുള്ള ഹഖാനി മരിച്ചതായി കൊല്ലപ്പെട്ടത്.
മഴയ്ക്കുശേഷം യുഎഇയില്‍ ഇപ്പോള്‍ കൊടുംചൂട്. തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. അല്‍ഐനിലെ സ്വയ്ഹാനിലാണ് കൊടുംചൂട് അനുഭവപ്പെടുന്നത്.
ഗാസയിലേക്ക്‌ നടത്തിയ ദിവസങ്ങൾ നീണ്ട ആക്രമണത്തിനുശേഷം വെസ്റ്റ്‌ ബാങ്കിലും അക്രമം അഴിച്ചുവിട്ട്‌ ഇസ്രയേൽ. ചൊവ്വാഴ്ച നബ്‌ലസ്‌ നഗരത്തിലേക്ക്‌ നടത്തിയ ആക്രമണത്തിൽ സായുധസംഘം അൽ അഖ്‌സ മാർടിയേഴ്‌സ്‌ ബ്രിഗേഡ്‌സ്‌ കമാൻഡർ ഇബ്രാഹിം അൽ നബുൽസി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് ഇടത്ത് ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. തീവ്രവാദ ഗ്രൂപ്പുകൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത് വെടിവയ്പ്പ്. മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയാണ് ആദ്യ ആക്രമണം. NSCN (KYA), ULFA (I) തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. പിന്നാലെ അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരുക്ക് പറ്റി. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ്. തീവ്രവാദികൾ അതിർത്തിയിലെ ഔട്ട്‌പോസ്റ്റിൽ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്‌ഗെ പറഞ്ഞു. അതേസമയം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് വർധിപ്പിച്ചു.
അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു. അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്.
പാര്‍സല്‍ ദ്വീപസമൂഹത്തിലെ തര്‍ക്ക ദ്വീപായ ടെനി ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്റ്റെത്തെം കടന്നുപോയത്.
പതിവിലും നേരത്തേ ഭൂമിയുടെ ഭ്രമണം പൂര്‍ത്തിയാക്കിയതോടെ ജൂലൈ 29 ഏറ്റവും ചെറിയ ദിവസമായി. 24 മണിക്കൂറിന് 1.59 മില്ലി സെക്കന്‍ഡ് പൂര്‍ത്തിയാകാനുള്ളപ്പോഴാണ് ഭൂമി വ്യാഴാഴ്ചത്തെ ഭ്രമണം അവസാനിപ്പിച്ചത്.
കുരങ്ങുവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസ് ഇക്കാര്യം അറിയിച്ചു.
ലണ്ടൻ: 2022-ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക അടുത്തിടെ പുറത്തിറക്കി ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ്. 1ഈ വർഷത്തെ പാസ്‌പോർട്ട് റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്ത് ജപ്പാൻ ആണ്.