October 01, 2023

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (236)

ലണ്ടൻ: കിരീടധാരണത്തിന്‍റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു. 96 വയസായിരുന്നു.
ബീജിംഗ് : ചൈനയിൽ ഇന്നലെയുണ്ടായശക്തമായ ഭൂചലനത്തിൽ തിങ്കളാഴ്ച 46 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന്‍ അന്തരിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു.
സോവിയറ്റ് യൂണിയൻ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 1999 - ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
ആർട്ടമസ്‌ 1 ദൗത്യതതിന്റെ കൗണ്ട്‌ ഡൗണിനിടെ തകരാർ കണ്ടെത്തി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ ചോർച്ചയെന്ന്‌ നാസ അറിയിക്കുന്നത്. ലിക്വിഡ്‌ ഹൈഡ്രജനാണ്‌ ചോരുന്നത്‌. തകരാർ പരിഹരിക്കാൻ തിരക്കിട്ട ശ്രമത്തിലാണ്.
ഘാനയിൽ മധ്യവയസ്കനെ സിംഹം കടിച്ചു കൊന്നു. അച്ചിമോട്ട ഫോറസ്റ്റ് റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന അക്ര മൃഗശാലയിലാണ് സംഭവം. കൂട്ടിൽ അതിക്രമിച്ചു കയറിയ ആളെ സിംഹം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു
മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ട്‌മസ്‌-1 ദൗത്യം ഇന്ന് (തിങ്കളാഴ്‌ച) കുതിക്കും. ഇന്ത്യൻ സമയം വൈകിട്ട്‌ 6.05ന്‌ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ ഞായർ പുലർച്ചെ ആരംഭിച്ചു.
മ്യാൻമറിലെ രോഹിൻഗ്യൻ മുസ്ലിങ്ങളുടെ വംശഹത്യക്കും കൂട്ടപ്പലായനത്തിനും അഞ്ച്‌ വർഷം. 2017 ആഗസ്‌ത്‌ 25നാണ്‌ രാഖിനെ പ്രവിശ്യയില്‍ ആയുധധാരികളും പട്ടാളവും രോഹിൻഗ്യൻ മുസ്ലിങ്ങളെ ആക്രമിച്ചത്‌. മുന്നൂറോളം ഗ്രാമങ്ങളിലെ വീടുകൾക്ക്‌ തീയിട്ടു. നൂറോളം പേർ കൊല്ലപ്പെട്ടു.
അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും.
ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി. കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.