April 26, 2024

Login to your account

Username *
Password *
Remember Me

2023:പുതുവർഷം വരവേറ്റ് ലോകം

2023: The world has ushered in a new year 2023: The world has ushered in a new year
ലോകം പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റു. ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. 2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2023 നെ സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവൻ. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടന്നത്. ലഹരി ഉപയോഗം തടയാൻ കർശന നിരീക്ഷണവുമുണ്ട്.
ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലൻഡാണ്.
ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലൻഡിലെ ഓക്‌ലൻഡ് നഗരം 2023-നെ എതിരേറ്റു. ഹാർബർ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങൾ എല്ലാം തന്നെ ദീപാലങ്കാരങ്ങളാൽ അലംകൃതമായിരുന്നു. സിഡ്‌നിയും ഏറെ വർണാഭമായി പുതുവർഷത്തെ വരവേറ്റു. ഹാർബർ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേർ സാക്ഷിയായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയോടെ പുതുവത്സരം.
പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി.
Rate this item
(0 votes)
Last modified on Monday, 02 January 2023 11:04
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.