അബുദാബി: യു എ ഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ). ഉച്ചയോടെ മലനിരകളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് ഉന്മേഷദായകമാകുമെങ്കിലും കാറ്റിനൊപ്പം പൊടിയും മണലും വീശാനും സാധ്യതയുണ്ടെന്ന് എന്‍ സി എം അറിയിച്ചു.
മണിക്കൂറില്‍ 25 കിലോ മീറ്റര്‍ മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. അതേസമയം അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെല്‍ഷ്യസും 42 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈര്‍പ്പം പര്‍വതങ്ങളില്‍ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 85 ശതമാനം വരെയും ഉയരാം എന്നും എന്‍ സി എം വ്യക്തമാക്കി.