December 13, 2024

Login to your account

Username *
Password *
Remember Me

യുഎൻ ആസ്ഥാനത്ത് ​ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു

Gandhi statue unveiled at UN headquarters Gandhi statue unveiled at UN headquarters
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ​ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. 'സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വീട്ടുവീഴ്ചയില്ലാത്ത വക്താവ്' എന്നാണ് യുഎൻ സെക്രട്ടറി അന്റോണിയോ ​ഗുട്ടറസ് ​ഗാന്ധിജിയെ വിശേഷിപ്പിച്ചത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ് യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയെന്നും അന്റോണിയോ ​ഗുട്ടറസ് പറഞ്ഞു.
ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. യു.എന്‍ പൊതുസഭയുടെ 77-ാമത് സെഷന്‍ പ്രസിഡന്റ് സിസാബ കൊറോസിയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചടങ്ങില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ 'വൈഷ്ണവ് ജാൻ തോ' പരിപാടിയിൽ പാരായണം ചെയ്തു. യു.എൻ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യ സമ്മാനിച്ചതാണ് ഈ ​ഗാന്ധിപ്രതിമ. പത്മശ്രീ ജോതാവും പ്രശസ്ത ഇന്ത്യൻ ശിൽപിയുമായ റാം സുതാറാണ് പ്രതിമ നിർമിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേ…

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Dec 09, 2024 42 സാങ്കേതികവിദ്യ Pothujanam

സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും...