December 06, 2024

Login to your account

Username *
Password *
Remember Me

പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് ദൃശ്യ സാക്ഷാത്കാരവുമായി തുർക്കിയിൽ നിന്ന് ആൽപ്പെർ ഐഡിൻ

From Turkey with a visual realization of the politics of the environment Alper Idin From Turkey with a visual realization of the politics of the environment Alper Idin
കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ കലാസൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും മൂർത്തത നൽകാൻ കലയെക്കാൾ ഉത്തമ ഉപാധിയില്ലെന്ന് 33 കാരനായ അദ്ദേഹം വിശ്വസിക്കുന്നു.
സമകാലിക കലയുടെ വിവിധ മാധ്യമങ്ങൾ ആശയ പ്രകടനത്തിനും സംവേദനത്തിനും ആധാരമാക്കുന്ന ആൽപ്പർ ഐഡിൻ ഫോർട്ടുകൊച്ചി പെപ്പർ ഹൗസിൽ അവതരിപ്പിക്കുന്നത് പെൻസിൽ ഡ്രോയിംഗുകളും പ്ലാസ്റ്റിക് പെയിന്റിൽ തീർത്ത ചിത്രങ്ങൾ കൊണ്ടുള്ള പ്രതിഷ്ഠാപന (ഇൻസ്റ്റലേഷൻ) വുമാണ്. ജൻമനാടായ ഒർദുവിലെ പല വലുപ്പത്തിലും തൂക്കത്തിലുമുളള കല്ലുകളുടെ ചിത്രങ്ങളാണ് ഇൻസ്റ്റലേഷനിൽ.
മനുഷ്യന് പ്രകൃതിയിൽ പ്രത്യേക പദവിയോ അധികാരമോ ഇല്ലെന്ന് സമർത്ഥിക്കുന്നു ആൽ പ്പർ ഐഡിന്റെ സൃഷ്ടികൾ .
ചിത്രകല, ശിൽപം, ഇല്ലസ്ട്രേഷൻ, പെർഫോമൻസ്, വീഡിയോ എന്നീ വിവിധ മാധ്യമങ്ങളിൽ കലാ സൃഷ്ടികൾ മെനയുന്ന ഈ ലോകോത്തര കലാകാരന്റെ സൃഷ്ടികൾ വിവിധ അന്താരാഷ്ട്ര പ്രദർശനങ്ങളിലും ബിനാലെകളിലും ഇടംപിടിച്ചിട്ടുണ്ട്.
ഭൗമ കലയിൽ പഠനം നടത്തിയ ആൽപ്പർ ഐഡിൻ പി എച്ച് ഡി യും കരസ്ഥമാക്കിയിട്ടുണ്ട്. ഏഴുവർഷം കലാ വിഭാഗം പ്രൊഫസറായും പ്രവർത്തിച്ചു. ഇപ്പോൾ മുഴുസമയ പരിസ്ഥിതി നിരീക്ഷണവും അതിലൂന്നിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കലാ പ്രവർത്തനവും മാത്രം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.