ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യും സ്‌മോൾ & മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി ഓഫ് കിങ്ഡം ഓഫ് സൗദി അറേബ്യ (Monsha’at) യും സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. അതത് രാജ്യങ്ങളിലെ എംഎസ്എംഇകളുടെയും അനുബന്ധ ആവാസവ്യവസ്ഥകളുടെയും വികസനത്തിലും പൊതു താൽപ്പര്യമുള്ള വിഷയങ്ങളിലുമാണ് സഹകരണം. സൗദി അറേബ്യയിൽ പുതുതായി ആരംഭിച്ച SME ബാങ്കിനായി സിഡ്ബിയും അതിന്റെ പരിചയസമ്പത്തും വൈദഗ്ധ്യവും നൽകും .
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തന്ത്രപരമായ ഉഭയകക്ഷി സംരംഭങ്ങളുടെ ഭാഗമാണ് പ്രസ്തുത ധാരണാപത്രം. 2022 ഡിസംബർ 04 ന് റിയാദിൽ നടന്ന എസ്എംഇ ബാങ്കിന്റെ ലോഞ്ച് ചടങ്ങിൽ എസ്എംഇ ബാങ്ക് സിഇഒ മസിൻ ബിൻ അഹമ്മദ് അൽ-ഗുനൈം, സിഡ്ബി ഡെപ്യൂട്ടി എം ഡി വി എസ് വി റാവു എന്നിവർ ചേർന്ന് യഥാക്രമം സിഡ്ബി, മൊൺഷാത്ത് എന്നിവരെ പ്രതിനിധീകരിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വൈവിധ്യമാർന്ന ഡിജിറ്റൽ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് എസ്എംഇകളുടെ ബിസിനസ്സ് നയിക്കാനുള്ള എസ്എംഇ ബാങ്കിന്റെ ദൗത്യം കൈവരിക്കാൻ സിഡ്ബിയുടെ സഹകരണം സഹായിക്കുമെന്ന് എസ്എംഇ ബാങ്ക് സിഇഒ മസിൻ ബിൻ അഹമ്മദ് അൽ-ഗുനൈം സൂചിപ്പിച്ചു. എംഎസ്‌എംഇകളെ തങ്ങളുടെ ബിസിനസുകൾ വിപുലീകരിക്കുന്നതിനും, അതത് മേഖലകളിലെ സാമ്പത്തിക അറിവുകൾ, സൗദി എസ്എംഇ ബാങ്ക് പദ്ധതിയെ സാങ്കേതികമായി പിന്തുണയ്ക്കുന്നതിനും, തുടങ്ങിയ കാര്യങ്ങളിൽ ഇരു സ്ഥാപനങ്ങളും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധാരണാപത്രം രണ്ട് രാജ്യങ്ങളിലെയും എംഎസ്എംഇ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് നിരവധി അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് റാവു പറഞ്ഞു . എസ്എംഇ ക്രെഡിറ്റ്, ക്രെഡിറ്റ് ഗ്യാരണ്ടി, വെഞ്ച്വർ ക്യാപിറ്റൽ, ക്ലസ്റ്റർ ഡെവലപ്‌മെന്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ഡെവലപ്‌മെന്റ് ഫിനാൻസിൽ 32 വർഷത്തിലേറെ പരിചയമുണ്ട് സിഡ്ബിക്ക്. സൗദി അറേബ്യയിലെ എസ്എംഇ ബാങ്ക്. സൗദി അറേബ്യയിലെ ഇന്ത്യൻ എംഎസ്എംഇകൾക്കായി നല്ല ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള ഈ അവസരവും സിഡ്ബി പ്രതീക്ഷിക്കുന്നു.