November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം; മെൽബണിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളിയായ ജോർജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി മെൽബൺ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്‌ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായി മാറിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ സ്റ്റേറ്റ് ഇലക്ഷനിൽ മെൽബണിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് മലയാളിയായ ജോർജ് പാലക്കലോടിയെ (അരുൺ ജോർജ് മാത്യു പാലക്കലോടി) തിരഞ്ഞെടുത്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് ജോർജ് പാലക്കലോടി മത്സരിക്കുക. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജോർജ് പാലക്കലോടി. 2006ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ജോർജ് പാലക്കലോടി, ഐ ടി യിൽ ബിരുധാനാന്ത ബിരുദധാരിയാണ്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ലിബറൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയ ജോർജ് പാലക്കലോടി ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ സുപരിചിതനും സർവ്വസമ്മതനുമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി ഓസ്‌ട്രേലിയ) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജോർജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവർത്തങ്ങളും, സംഭാവനകളും, അദ്ദേഹത്തിന്റെ ലിബറൽ ആശയങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെക്ക് തിരഞ്ഞെടുത്തത് എന്ന് ലിബറൽ പാർട്ടി അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. കുറവിലങ്ങാട് പാലക്കലോടിയിൽ പരേതനായ പി വി മാത്യുവിന്റെയും, റിട്ടയേർഡ് ബാങ്ക് മാനേജരായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ജേർണലിസ്റ്റും സംഘടനാ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തൻപുരക്കൽ കുടുംബഗമാണ്. മാത്യു (5 ) ആൻഡ്രൂ (1) എന്നിവരാണ് മക്കൾ. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷം ഉണ്ടെന്നും, ലിബറൽ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും, മെൽബണിൽനിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോർജ് പാലക്കലോടി പ്രതികരിച്ചു. മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തന്നെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വം മറ്റുള്ളവർക്കും മുൻനിരയിലേക്ക് വന്നു പ്രവർത്തിക്കാൻ കൂടുതൽ പ്രചോദനമാവുമെന്ന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷൻ നവംബര് അവസാനത്തോടെ നടക്കും. ക്യാമ്പയിൻ ഫേസ്ബുക് പേജ് - www.facebook.com/GeorgePalackalody
കൊച്ചി: ആകര്‍ഷകമായ പലിശയ്ക്ക് ഒപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ആനുകൂല്യങ്ങള്‍ നല്‍കു ഡിസിബി സുരക്ഷാ ഫിക്‌സഡ് ഡിപോസിറ്റ് വീണ്ടും അവതരിപ്പിച്ചു. ഡിസിബി ബാങ്കിന്റെ മൂു വര്‍ഷത്തെ ഈ പദ്ധതി വഴി നിക്ഷേപകര്‍ക്ക് സുരക്ഷയും സമ്പാദ്യം ഒരുമിച്ചു ലഭ്യമാകും.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, 2022-23 ഐഎസ്എല്‍ സീസണിനുള്ള തങ്ങളുടെ ഔദ്യോഗിക ആരോഗ്യ പങ്കാളികളായി വെല്‍കെയര്‍ ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു.
- പാദവാര്‍ഷിക അറ്റാദായം 704 കോടി രൂപ - 53 % വാര്‍ഷിക വര്‍ധന കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: രാജ്യത്തെ ഒന്നാംനിര നഗരങ്ങളിലെ (മെട്രോ ഒഴികെ) നിക്ഷേപകര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് സ്വര്‍ണത്തെയാണോ? ഏറ്റവും വിശ്വാസ്യതയുള്ള നിക്ഷേപമായി സ്വര്‍ണത്തെ അവര്‍ കരുതുന്നുണ്ടോ?
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നാളെ തുടക്കമാകും.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ആഭരണ ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് കൊച്ചിയിലെ തങ്ങളുടെ ആദ്യ ഗ്രാന്‍റ് സ്റ്റോറിനു തുടക്കം കുറിച്ചു.
ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനം തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ.
കൊച്ചി: ഈ വർഷം 125ാം വാർഷികം ആഘോഷിക്കുന്ന ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആൻഡ് ബോയ്സ് ദിവസവും നറുക്കെടുപ്പിലൂടെ 125 പേർക്ക് ഒരു ലക്ഷം രൂപ വരെ നേടാനുള്ള അവസരമൊരുക്കുന്നു.