November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്രോസ് റോഡ്സ് 2022 ഇന്റര്‍ സ്‌കൂള്‍ സാംസ്‌കാരിക മത്സരത്തില്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി നേടി. വടുതല ചിന്മയ വിദ്യാലയമാണ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയത്.
ജീവിത പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കും, മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭങ്ങൾക്കുമാണ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് വിഭാഗത്തിൽ യു എസ് ടി യെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് ഈ വർഷത്തെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കി വരുന്ന സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് 'കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ്’ വിഭാഗത്തിൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 'ഇന്ത്യയുടെ സിഎസ്ആർ മാൻ' എന്നറിയപ്പെടുന്ന സാമൂഹിക സേവകനും മനുഷ്യസ്നേഹിയുമായ അമിത് സച്ച്ദേവാണ് മഹാത്മാ അവാർഡിന്റെ സ്ഥാപകൻ. ആദിത്യ ബിർള ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, പരിസ്ഥിതി പ്രവർത്തനം, ദുരന്തനിവാരണം എന്നിങ്ങനെ അഞ്ച് മേഖലകളിലെ കോർപ്പറേറ്റ് പ്രതിബദ്ധതയോടെയുള്ള സി എസ് ആർ പ്രവർത്തനങ്ങൾക്കാണ് യു എസ് ടിക്ക് അവാർഡ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ യുഎസ് ടിക്കു വേണ്ടി കമ്പനിയുടെ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മ, നോയിഡ കേന്ദ്രത്തിലെ സിഎസ്ആർ അംബാസഡർ രാജൻ അഗർവാൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 2022ൽ പ്രത്യേക പരിഗണന ആവശ്യമായ 20,000 കുട്ടികൾക്ക് പരിശീലനവും വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും നൽകുന്നതിലൂടെ ഗുണമേന്മയുള്ളതും പ്രാപ്യമായതും തുല്യതയുമുള്ളതുമായ വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കാൻ യു എസ് ടി ശ്രമിക്കുന്നുണ്ട്. ഇതിനോടൊപ്പം ശിശു സൗഹൃദ ലൈബ്രറികളിൽ യു എസ് ടി നിക്ഷേപം നടത്തുകയും ചെയ്യുന്നു. ആരോഗ്യ മേഖലയിലും യു എസ് ടി ഈ വർഷം ഒട്ടനേകം സി എസ് ആർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അംഗ പരിമിതരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ആളുകളെ സാമ്പത്തികമായി സഹായിക്കുവാൻ വേണ്ടിയുള്ള പദ്ധതിയാണ് അതിൽ പ്രധാനം. ലഹരിവസ്തുക്കൾക്കെതിരെയുള്ള ക്യാമ്പയിൻ, മാതൃ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുതലായവ ആരോഗ്യ മേഖലയിൽ യു എസ് ടി യുടെ മറ്റ് സി എസ് ആർ പ്രവർത്തനങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ വർധിപ്പിക്കുന്നുവെന്ന തിരിച്ചറിവോടെ, ദുരന്ത നിവാരണത്തിനും സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ യു എസ് ടി നടപ്പിലാക്കുന്നുണ്ട്. ദുരന്ത ബാധിത മേഖലകളിൽ ഭക്ഷണവും വൈദ്യസഹായവും നൽകുന്നതിനു പുറമെ, വനസംരക്ഷണ പ്രവർത്തനങ്ങളും യുഎസ് ടി യുടെ സിഎസ്ആർ സംരംഭങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു മുന്നേറുന്നതാണ് യു എസ് ടി യുടെ സി എസ് ആർ പ്രവർത്തങ്ങൾ. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങളിലുടനീളം യു എസ് ടി വെൽഫെയർ ഫൗണ്ടേഷനും പങ്കാളിയാണ്. കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കളേഴ്സുമായി സംയുക്തമായി പ്രവർത്തിക്കുന്ന യു എസ് ടി വെൽഫെയർ ഫൗണ്ടേഷൻ ജീവനക്കാരുടെ പങ്കാളിത്തം കൂടി ഈ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തുന്നു. "യു എസ് ടി ജീവനക്കാർ മുന്നോട്ടു നയിക്കുന്ന കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. മഹാത്മാ അവാർഡ് ലഭിച്ചതിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിനും രാജ്യത്തിനും ഗുണപരമായ സ്വാധീനം ഉണ്ടാക്കുന്നു എന്നതിന് തെളിവാണ്. ജീവനക്കാരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിനു വേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അവരുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും അവരാൽ കഴിയും വിധം സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ വേണ്ടിയുള്ള അവബോധം നൽകാനും ഞങ്ങൾ ശ്രമിക്കുന്നു," യു എസ് ടി യുടെ ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. 2019ൽ യു എസ് ടിയിൽ ഓഫീസ് ഓഫ് വാല്യൂ ആൻഡ് കൾച്ചർ ആരംഭിച്ചതിനുശേഷം എത്രത്തോളം യു എസ് ടി മുന്നോട്ടു പോയി എന്നതിന് തെളിവാണ് ഈ പുരസ്ക്കാരമെന്നും, ഈ അവാർഡ് നേടുന്നതിനുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച യു എസ് ടി യിലെ സി എസ് ആർ വോളണ്ടിയർമാരെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്ക്കാരം നേടാനായതിൽ ഏറെ അഭിമാനിക്കുന്നുവെന്നും, ജനങ്ങളുടെ ജീവിതത്തിന്റെയും പരിസ്ഥിതിയുടെയും പരിവർത്തനത്തിന് വേണ്ടി നിസ്വാർത്ഥമായി നിരന്തരം പ്രവർത്തിച്ച യു എസ് ടി ജീവനക്കാരുടെ പരിശ്രമത്തിന്റെ സാക്ഷ്യമാണ് ഈ അവാർഡെന്നും സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ടി നടത്തുന്ന പരിശ്രമത്തെ ഇരട്ടിയാക്കുവാൻ വേണ്ടിയുള്ള പ്രചോദനമാണ് അവാർഡെന്നും യു എസ് ടി യുടെ സിഎസ്ആർ ആൻഡ് സസ്ടൈനബിലിറ്റി ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യങ്ങൾ സാധൂകരിക്കാൻ കഠിന പ്രയത്നം ചെയ്ത യു എസ് ടിയിലെ സിഎസ്ആർ വോളണ്ടിയർമാരെ ഈ അവസരത്തിൽ പ്രശംസിക്കുന്നുവെന്ന് സ്മിത ശർമ കൂട്ടിച്ചേർത്തു. ഈ വർഷത്തെ മികച്ച പരിസ്ഥിതി സംരക്ഷണ സംരംഭത്തിനുള്ള ഇന്ത്യൻ സിഎസ്ആർ അവാർഡും യു എസ് ടി ക്കാണ് ലഭിച്ചത്. ഈ രംഗത്തെ എല്ലാ പ്രവർത്തനങ്ങളും നേരിട്ടുള്ള പ്രവർത്തനം വഴിയും സന്നദ്ധപ്രവർത്തനത്തിലൂടെയും എൻജിഒ പങ്കാളിത്തത്തിലൂടെയുമാണ് നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://www.ust.com/content/dam/ust/documents/csr-annual-report-2021-22.pdf യു എസ് ടി യുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള വിവരങ്ങൾക്ക്, https://www.ust.com/en/who-we-are/ust-social-commitment
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ച് കിംസ്ഹെല്‍ത്ത്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ വെല്‍നെസ് പ്ലാറ്റ്‌ഫോമായ ക്യാഷ്ഇ (CASHe), കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ട്രാവല്‍ നൗ പേ ലേറ്റര്‍ (ടിഎന്‍പിഎല്‍) സൗകര്യം നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (ഐആര്‍സിടിസി) സഹകരിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനികളിലൊന്നായ ടെക്‌നോറിയസ് ഇന്‍ഫോ സൊല്യൂഷന്‍സിന് 2022ലെ 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടര്‍' അവാര്‍ഡ്. ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സേവനങ്ങളിലെ മികച്ച പ്രകടനത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമാണ് ടെക്‌നോറിയസ് ഓഡോ അവാര്‍ഡ് കരസ്ഥമാക്കിയത്. ഓഡോ ഇ.ആര്‍.പിയുടെ ഗോള്‍ഡ് പാര്‍ട്ണറാണ് ടെക്‌നോറിയസ്. ലോകമെമ്പാടുമായി 2000-ത്തോളം പങ്കാളികളുള്ള ഓഡോയ്ക്ക് ഇന്ത്യയില്‍ മാത്രം അന്‍പതോളം പങ്കാളികളും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യവുമുണ്ട്.
കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (ഡിജിറ്റ്) പ്രവര്‍ത്തനം അഞ്ചു വര്‍ഷം പിന്നിട്ടു.
കൊച്ചി : ആഗോള വാഹന വിപണിയിലെ, തങ്ങളുടെ ഏറ്റവും പ്രസിദ്ധമായ വാഹനങ്ങള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നിസ്സാന്‍. നിസ്സാന്‍ എക്‌സ്- ട്രെയില്‍, ക്വാഷ്‌കി എന്നീ എസ് യു വികളുടെ ഇന്ത്യന്‍ റോഡുകളിലെ ടെസ്റ്റിംഗ് ഉടന്‍ ആരംഭിക്കും.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാല്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കം വളരെ കൂടുതലാണ്.
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,394 കോടി രൂപയിലെത്തിയെന്ന് 2022 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.