November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി- സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫ്‌ളിപ്പ്കാര്‍ട്ട്, ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ ബാങ്കിംഗേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 'ഗോള്‍ഡ്മാന്‍' എന്ന തങ്ങളുടെ പുതിയ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രചാരണപരിപാടി അവതരിപ്പിച്ചു.
കൊച്ചി: പ്രാദേശിക സിവില്‍ സമുദ്ര സുരക്ഷ ശക്തമാക്കാന്‍ ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണെന്ന് കമാന്‍ഡര്‍ മാരിടൈം ബോര്‍ഡര്‍ കമാന്‍ഡ്/ കമാന്‍ഡര്‍ ജോയിന്‍റ് ഏജന്‍സി ടാസ്ക് ഫോഴ്സ്, ഓപ്പറേഷന്‍ സോവറിന്‍ ബോര്‍ഡേഴ്സ് കമാന്‍ഡറും റോയല്‍ ഓസ്ട്രേലിയന്‍ നേവി റിയല്‍ അഡ്മിറലുമായ ജസ്റ്റിന്‍ ജോണ്‍സ് വ്യക്തമാക്കി.
തിരുവനന്തപുരം : ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പിയിലൂടെ പുറത്തെടുത്ത മികവിന് ദേശീയ അംഗീകാരം. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ്സ് ദേശീയ കോൺഫറൻസിലാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ഫിസിയോ ഇൻ ചാർജ് ബിനു ജയിംസിന് ലഭിച്ചത്. 2020 സെപ്റ്റംബർ 14 ന് ബിനു ജയിംസിന്റെ നേതൃത്വത്തിൽ രോഗിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ഫിസിയോതെറാപ്പിയിലൂടെ പുറത്തെടുത്തിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൂവാർ സ്വദേശിയായ 61 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നാണ് പല്ല് പുറത്തെടുത്തത്. അപകടത്തിൽ മുഖത്തേറ്റ പരിക്കിന്റെ ഭാഗമായി രോഗിയുടെ പല്ലിളകി ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് കുടുങ്ങിയത് എക്സ് റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കാർഡിയോ തൊറാസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശ്വാസകോശത്തിൽ കുഴൽ കയറ്റിയുള്ള ബ്രോങ്കോസ്കോപി പരീക്ഷിച്ചെങ്കിലും പല്ല് പുറത്തെടുക്കാനായില്ല. തുടർന്ന് മൂന്നാഴ്ചയ്ക്കു ശേഷം ശ്വാസകോശം തുറന്നുള്ള തൊറാക്കോട്ടമി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. എന്നാൽ അതിന്റെ തലേ ദിവസം ഫിസിയോ തെറാപ്പിയിലൂടെ പല്ല് പുറത്തെടുക്കാൻ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു. രോഗി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്ന സമയത്ത് ശ്വാസനാളം തുറക്കുന്നതിനായി തൊണ്ടയിൽ സൃഷ്ടിച്ച സുഷിരത്തിലൂടെയാണ് (ട്രക്കിയോസ്റ്റമി ) പല്ല് പുറത്തെടുത്തത്. രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാന ചിത്രം തയാറാക്കി പല്ല് ശ്വാസകോശത്തിന്റെ പിൻഭാഗത്താണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ചെസ്റ്റ് വെബ്രേറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ഫിസ‍ിയോതെറാപ്പി നടത്തിയ‍ാണ് പല്ല് പുറത്തെടുത്തത്. ആന്തരികാവയവങ്ങളിൽ കുടുങ്ങുന്ന വസ്തുക്കൾ ഫിസിയോ തെറാപ്പിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണ്. രോഗിയുടെ ആരോഗ്യ സ്ഥിതി ചികിത്സാനന്തരം പൂർവസ്ഥിതിയിലായിട്ടുണ്ടെന്നും ഇപ്പോഴും ജോലി ചെയ്തു ജീവിക്കുന്നുവെന്നും ബിനു ജെയിംസ് പറഞ്ഞു. ഇക്കഴിഞ്ഞ 15, 16 തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ കൺവെൻഷൻ സെന്ററിലാണ് ദേശീയ സമ്മേളനം നടന്നത്. ചിത്രം : 1 ബിനു ജെയിംസ് (2) പല്ലു കുടുങ്ങിയ ശ്വാസകോശത്തിന്റെ രേഖാചിത്രം
കൊച്ചി: മെഗാ ഡിസ്കൗണ്ടുകളും മികച്ച ഓഫറുകളുമായി ഫെഡ് ഫിയസ്റ്റ സീസണ്‍ 3 നു തുടക്കമായി. ഡിസംബര്‍ വരെ നീളുന്ന ഈ ഷോപ്പിങ് മാമാങ്കത്തില്‍ വിമാന യാത്ര തൊട്ട് വീട്ടുസാധനങ്ങള്‍ക്കു വരെ വന്‍ ഇളവുകളാണ് ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് ഒരുക്കിയിരിക്കുന്നത്.
കൊച്ചി: രാജ്യത്തെ വായ്പാ ആവശ്യങ്ങള്‍ നടപ്പു വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ കോവിഡിനു മുന്‍പുള്ളതിനേക്കാള്‍ മുകളിലെത്തി. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വായ്പാ മേഖല കൈവരിച്ച മികച്ച നേട്ടങ്ങളാണ് ഇതിനു പിന്തുണയേകിയത്.
രാജ്യത്തുടനീളമുള്ള വിവിധ നെയ്ത്ത്, കരകൗശല ക്ലസ്റ്ററുകളുടെ ചെറുകിട ബിസിനസ്/സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംബൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും, സിഡ്ബിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
കൊച്ചി: ഓപ്ഷന്‍സ് ട്രേഡിനു മാത്രമായുള്ള ഹെഡ്ജിങ്, സ്ട്രാറ്റജി ബില്‍ഡിങ് ടൂളായ '1ലൈ ഓപ്ഷന്‍സ്' (1lyOptions) അവതരിപ്പിച്ച് ആലീസ് ബ്ലൂ. ഈ ഹെഡ്ജിങ് ടൂള്‍ ഉപയോഗിച്ച് നേരത്തെ ആവിഷ്‌കരിച്ചതും ഇഷ്ടാനുസൃതം മാറ്റം വരുത്താവുന്നതുമായ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് സ്ട്രാറ്റജി ബില്‍ഡിങ് സൊല്യൂഷനുകള്‍ ആക്സസ് ചെയ്യാന്‍ ട്രേഡേഴ്സിനെ പ്രാപ്തമാക്കും.
തിരുവനന്തപുരം: ഒക്ടോബര്‍ 20, 2022: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രാലയം ആഹ്വാനം ചെയ്ത് സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കും.
മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന ഉപഭോക്തൃ ഇടപഴകൽ പരിപാടിയായ 'ബിഒബി വേൾഡ് ബെനിഫിറ്റ്സ്' പ്രഖ്യാപിച്ചു.