December 03, 2024

Login to your account

Username *
Password *
Remember Me

വെല്‍ത്ത് മാനേജ്‌മെന്റ് സേവനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

South Indian Bank with wealth management services South Indian Bank with wealth management services
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തും ചുവടുറപ്പിക്കുന്നു. നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ്‌ഐബി വെല്‍ത്ത് എന്ന പേരില്‍ പുതിയ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രഖ്യാപിച്ചു. പ്രധാനമായും ഉയര്‍ന്ന ആസ്തികളുള്ള ബാങ്ക് ഉപഭോക്താക്കള്‍ക്ക് (എച്ച്എന്‍ഐ) സവിശേഷ മൂല്യവര്‍ധിത സേവനമായാണ് എസ്‌ഐബി വെല്‍ത്ത് പ്രവര്‍ത്തിക്കുക. ഇവര്‍ക്കായി വിപണിയിലെ മികച്ച നിക്ഷേപ അവസരങ്ങള്‍ ഒരുക്കി നല്‍കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യും. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, മുച്വല്‍ ഫണ്ട്, ബോണ്ട്, റിയല്‍ എസ്റ്റേറ്റ് ഫണ്ട്, സ്ട്രക്‌ചേഡ് പ്രൊഡക്ട്‌സ് തുടങ്ങിയ സേവനങ്ങളാണ് എസ്‌ഐബി വെല്‍ത്തിലൂടെ ലഭ്യമാക്കുന്നത്. നിക്ഷേപ, ധനകാര്യ രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് എസ്‌ഐബി വെല്‍ത്ത് സേവനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.
"സമീപകാലത്തായി പ്രൊഫഷനല്‍ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഒമ്പത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ സേവനമായ എസ്‌ഐബി വെല്‍ത്ത് മുഖേന ഞങ്ങളുടെ എച്എന്‍ഐ ഉപഭോക്താക്കള്‍ക്ക് ആസ്തി വര്‍ധിപ്പിക്കാനുതകുന്ന മികച്ച ഉല്‍പ്പന്നങ്ങളും ഉപദേശങ്ങളും നല്‍കും. രാജ്യത്തെ ഏറ്റവും സമഗ്രമായ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം ആയി എസ്‌ഐബി വെല്‍ത്ത് മാറുമെന്ന വിശ്വാസമുണ്ട്," സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ പറഞ്ഞു.
"സാമ്പത്തിക ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനു പുറമെ നിലവിലെ ഫണ്ടുകള്‍ക്കും ഭാവി ആവശ്യങ്ങള്‍ക്കും അനുയോജ്യമായ തന്ത്രപ്രധാന പ്ലാനുകളും തയാറാക്കി നല്‍കുന്ന സമഗ്ര സേവനങ്ങളാണ് എസ്‌ഐബി വെല്‍ത്ത് നല്‍കുന്നത്. എച്എന്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഫണ്ട് കൈകാര്യം ചെയ്യുന്നതിനും ജിയോജിതിന്റെ വൈദഗ്ധ്യം ഏറെ പ്രയോജനപ്പെടും. എസ്‌ഐബിയുടെ കരുത്തുറ്റ പ്രതിച്ഛായയ്ക്ക് എസ്‌ഐബി വെല്‍ത്ത് മാറ്റ് കൂട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.
ധനകാര്യ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം നിലവിലെ ഫണ്ടുകള്‍ക്കും ഭാവി ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള തന്ത്രപ്രധാന പ്ലാനുകള്‍ കൂടി തയാറാക്കുന്ന സമഗ്ര സേവനങ്ങളാണ് എസ്‌ഐബി വെല്‍ത്ത് നല്‍കുന്നത്. മികച്ച വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളിലൂടെ ജിയോജിത്തിന്റെ വൈദഗ്ധ്യം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എച്എന്‍ഐ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മികച്ച പിന്തുണ നല്‍കും.
Rate this item
(0 votes)
Last modified on Wednesday, 15 February 2023 10:40
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.