മുംബൈ: സ്കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എൻയാക് ആർ എസ് 4 ഐസ് കട്ടയിൽ 7.351 കിലോ മീറ്റർ ദൂരം തെന്നിക്കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കാഡുകൾ സൃഷ്ടിച്ചു. മഞ്ഞ് കട്ടയിൽ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനും ഏറ്റവും ദൂരം ഡ്രി ഡ്ഫ്റ്റ് ചെയ്ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കാഡുകളാണ് ലഭിച്ചത്.
മാധ്യമ പ്രവർത്തകനായ റിച്ചാർഡ് മ്യാഡനനാണ് സ്വീഡനിലെ ഓസ്റ്റർസൺ ഡിനടുത്തുളള മഞ്ഞു മൂടിയ തടാകത്തിൽ കാർ തെന്നിച്ചു കൊണ്ട് 15 മിനിറ്റിൽ റെക്കാഡിട്ടത്. കഴിഞ്ഞ വർഷം ചൈനയിൽ സൃഷ്ടിച്ച 6.231 കിലോമീറ്ററിന്റെ റെക്കാഡ് ഭേദിക്കുകയായിരുന്നു.