മുംബൈ: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ)നേടി.
ഗോ ഫസ്റ്റ് എല്ലായ്‌പ്പോഴും രാഷ്ട്രത്തെയും അതിന്റെ താൽപ്പര്യങ്ങളെയും സേവിക്കുക എന്ന ദൗത്യത്തിൽ നിലകൊള്ളുന്നു. മുമ്പ്, 2020-ൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിച്ച എയർ ബബിൾ ഓപ്പറേഷനുകൾക്ക് പുറമെ ഇന്ത്യക്കാരെ തിരിച്ചയച്ച വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ എയർലൈൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
ജി20 ഉച്ചകോടിക്കായി ചാർട്ടർ ഫ്‌ളൈറ്റുകൾ പ്രവർത്തിപ്പിക്കാൻ ഗോ ഫസ്റ്റ് നെ തിരഞ്ഞെടുത്തത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു. രാജ്യത്തെയും സർക്കാരിനെയും സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഞങ്ങൾ ആദ്യം അഭിമാനവും ആദരവും അനുഭവിക്കുന്നു.
ഈ വർഷം, ജി 20യുടെ പ്രസിഡന്റ് പദവി വഹിക്കുന്ന ഇന്ത്യ, 18-ാമത് ജി20 രാഷ്ട്രത്തലവന്മാരുടെയും സർക്കാർ ഉച്ചകോടിക്കും ന്യൂഡൽഹിയിൽ ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ മുദ്രാവാക്യം "വസുധൈവ കുടുംബകം" അല്ലെങ്കിൽ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്നതാണ്. 20 ഗ്രൂപ്പിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നു, ഈ രാജ്യങ്ങൾ ഒന്നിച്ചു ആഗോള ജിഡിപിയുടെ 85% ഉൾകൊള്ളുന്നു അവതരിപ്പിക്കുന്നു. ജി20 അംഗങ്ങൾക്കൊപ്പം മറ്റു നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയിലേക്കു ക്ഷണിക്കപ്പെട്ടിട്ടുണ്ട്.