November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ ഒക്ടോബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊച്ചി: അനിയന്ത്രിതമായി വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ കേരള പോലീസ് നടത്തുന്ന ആന്റി നാര്‍ക്കോട്ടിക് ക്യാംപയിനായ 'യോദ്ധാവിന്റെ' ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കും കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും (എസ്.ഐ.എസ്.എഫ്) ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിച്ചു.
അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ തുടക്കമായി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന നോംസ് ദീപാവലി ഫെസ്റ്റ് 2022 പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ മുൻ സഹകരണ വകുപ്പ് മന്ത്രിയും എം എൽ എ യു മായ ശ്രീ. കടകംപള്ളി സുരേന്ദ്രനും അലങ്കാര മത്സ്യ പ്രദർശനം സിനിമാ പിന്നണി ഗായിക രാജലക്ഷ്മി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കൊച്ചി : ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനകമ്പനി അള്‍ട്ടിഗ്രീന്‍ കൊച്ചിയില്‍ ആദ്യ റീട്ടെയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ സര്‍ക്കാര്‍ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കൂടുതല്‍ രോഗികള്‍ക്ക് മെഡിസെപ്പിലൂടെ ചികിത്സ നല്‍കിയ സ്ഥാപനങ്ങളെ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുമോദന പത്രിക നല്‍കി ആദരിച്ചിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ വിഭാഗത്തില്‍ ടോപ്പ് 5ല്‍ വന്നത്.
25 കിലോവാട്ട് ഉത്പാദനം ലക്ഷ്യമാക്കിയുള്ള സൗരോർജ പദ്ധതിക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് ( കിക്മ ) തുടക്കം കുറിച്ചു.
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഭയകിരണം 2022-23 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.