November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: കോവിഡ് രോഗികളിൽ പാനിക് അറ്റാക്ക് അഥവാ അമിതമായ ഉത്കണ്ഠ വർധിച്ചു വരുന്നതായി പഠനം.
കൊച്ചി: 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) നാലാം റൗണ്ടിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ റേസിങ് ടീം മലേഷ്യയില്‍ എത്തി. ഈ വാരാന്ത്യത്തില്‍ മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹോണ്ട റൈഡര്‍മാരായ രാജീവ് സേതുവും സെന്തില്‍ കുമാറും ആറ് രാജ്യങ്ങളില്‍ നിന്നുള്ള 19 റൈഡര്‍മാര്‍ക്കെതിരെയാണ് ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി (എപി250) വിഭാഗത്തില്‍ മത്സരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റേസിങ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ടീമാണ് ഹോണ്ട റേസിങ് ഇന്ത്യ. ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റു ടീമുകള്‍. എആര്‍ആര്‍സിയില്‍ പരിചയസമ്പന്നനായ രാജീവ് സേതുവിന്‍റെ നാലാം സീസണാണിത്. ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം റൗണ്ടിലെ ആദ്യ ദിനം അഞ്ചാം സ്ഥാനം നേടി രാജീവ് സേതു ചരിത്രം സൃഷ്ടിച്ചിരുന്നു. എപി250 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച ഫിനിഷിങായിരുന്നു ഇത്. രണ്ടാം ദിനം ആദ്യ ലാപ്പുകളിലെ പിഴവ് സംഭവിച്ചതിനാല്‍ 17ാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. അതേസമയം, സെന്തില്‍ കുമാര്‍ 15ാം സ്ഥാനം നേടി ടീമിന് ഒരു പോയിന്‍റ് നേടിക്കൊടുക്കുകയും ചെയ്തു. 24 പോയിന്‍റുമായാണ് രാജീവ് സേതു നാലാം റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. സഹതാരം സെന്തില്‍ കുമാര്‍ ഇതുവരെ 7 പോയിന്‍റുകള്‍ നേടി. ഓവറോള്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ഹോണ്ട റേസിങ് ഇന്ത്യ ടീം. 2022 എആര്‍ആര്‍സി സീസണ്‍ ഹോണ്ട ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാനത്തിന് തൊട്ടുമുമ്പുള്ള റൗണ്ടിനായി മലേഷ്യയില്‍ തിരിച്ചെത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്. മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് തങ്ങളുടെ റൈഡര്‍മാര്‍ക്ക് പരിചിതമായ ട്രാക്കാണ്, ഇവിടെ നല്ല ഫലം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സൈബർ സുരക്ഷാ അവബോധ മാസത്തിന് തുടക്കം കുറിച്ചു.
9 ലാബുകളില്‍ ലെപ്‌റ്റോ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യം എല്ലാ ജില്ലകള്‍ക്കും സേവനം ഉറപ്പാക്കി സുപ്രധാന ഇടപെടല്‍ തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 9 സര്‍ക്കാര്‍ ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സര്‍ക്കാര്‍.
കൊച്ചി: ജീവിതസൗകര്യങ്ങളില്ലാത്ത 40000 കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുമായി പ്രമുഖ റസ്ട്രന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍.
കൊച്ചി: വാഹന വ്യവസായ മേഖല കൂടുതല്‍ മികവുറ്റ സംവിധാനങ്ങളിലേക്കു മാറുന്നതിന്‍റെ ചുവടു പിടിച്ച് ഇന്ത്യയിലെ ഇ-മൊബിലിറ്റിക്കു പിന്തുണ നല്കാനായി ബെംഗളുരുവില്‍ പുതിയ എഞ്ചിനീയറിങ് കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി മാഗ്ന 120 ദശലക്ഷം ഡോളറിലേറെ വരുന്ന നിക്ഷേപം നടത്തുന്നു.
വരും വർഷങ്ങളിൽ ബിസിനസ്സ് തന്ത്രത്തിൽ ഒരു ESG ചട്ടക്കൂട് സ്വീകരിക്കുന്നതിലേക്ക് ബിസിനസ്സുകളെ പ്രേരിപ്പിക്കുന്ന നയരൂപകർത്താക്കൾക്കും പ്രാപ്തരാക്കുന്നവർക്കും വിശ്വസനീയമായ ഒരു അളവുകോലായിരിക്കും ഈ സൂചിക .
തിരുവനന്തപുരം: കേരള പൊലീസിന്‍റെ ശരീരസൗന്ദര്യമത്സരങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് മിസ്റ്റര്‍ കേരള പോലീസ് 2022 പട്ടം സമ്മാനിക്കും.പത്ത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.വൈകിട്ട് ആറുമണിക്ക് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായിരിക്കും.
മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനത്തിന് 10 കോടി തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ മെഷീന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.