ദില്ലി: ഉത്തരേന്ത്യയിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുയാണ്.ശക്തമാകും .കശ്മീരിൽ താപനില മൈനസ് 7 ലെത്തി.ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില 3 ഡിഗ്രിയായിരുന്നു.ചണ്ഡീഗഡിൽ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെൽഷ്യൽസ്.രാജസ്ഥാനിലെ ചുരുവിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഉത്തരേന്ത്യയിലെ ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .മൂടൽമഞ്ഞും ശക്തമാകും .
അതിനിടെ ബംഗാൾ ഉൾക്കടലിലെ ഡിപ്രഷൻ ശ്രീലങ്കക്ക് മുകളിലൂടെ നീങ്ങി ശക്തി കുറഞ്ഞു ന്യൂനമർദം ആയിട്ടുണ്ട്. ഇപ്പോൾ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 35-45 കിലോമീറ്ററാണ്. ശ്രീലങ്കയിൽ തീവ്ര മഴ പെയ്യിക്കുന്നുണ്ട്.കൊളൊബോ വഴി പുറത്തിറങ്ങാൻ തുടങ്ങി. നാളെ രാവിലെ കന്യാകുമാരി കടലിൽ എത്തും.മിക്കവാറും ന്യൂനമർദമായി അറബി കടലിൽ എത്തും. കരയിൽ നിന്നും കടലിൽ എത്തിയാലേ ശക്തി കൂടുമോ അതോ ഇങ്ങിനെ തന്നെ പോകുമോ എന്ന് കൃത്യമായി വിലയിരുത്താന്‍ സാധിക്കൂ.സിസ്റ്റം തെക്കൻ തമിഴ്നാട്ടിലേക്കും തെക്കൻ കേരളത്തിലേക്കും ഈർപ്പ കാറ്റിനെ തള്ളി വിടുന്നുണ്ട്. തെക്കൻ കേരളത്തിൽ തുടങ്ങിയ മഴ നാളെയും തുടരും. കോമോറിൻ , തെക്ക് കിഴക്ക് അറബികടൽ, ലക്ഷദ്വീപ് മേഖലയിൽ ശക്തമായ കാറ്റ് ഉണ്ടായേക്കാം.