December 08, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പാരീസ്: പാരീസ് ഒളിംപിക്‌സിലെ പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 451.4 പോയിന്റോടെയാണ് സ്വപ്‌നില്‍ അഭിമാന മെഡലിലേക്കെത്തിയത്. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. മൂന്ന് വെങ്കല മെഡലുകളും ഷൂട്ടര്‍മാരാണ് നേടിയത്. 28കാരനായ സ്വപ്‌നില്‍ നേരത്തെ ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ്. ആദ്യ സീരിസില്‍ 50.8 പോയിന്റോടെ സ്വപ്‌നില്‍ കുസാലെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9.6, 10.4, 10.3, 10.5, 10 എന്നിങ്ങനെയാണ് ആദ്യ സീരിസിലെ കുസാലിന്റെ പ്രകടനം. രണ്ടാം സീരിസിലും മികവ് തുടരാന്‍ സ്വപ്‌നിലിനായി. 50.9 പോയിന്റോടെ സ്വപ്‌നില്‍ പ്രതീക്ഷ നിലനിര്‍ത്തി. 10.1, 9.9, 10.3, 10.5, 10.1 എന്നിങ്ങനെയായിരുന്നു സ്വപ്‌നിലിന്റെ ഷൂട്ടുകള്‍. മൂന്നാം സീരിസില്‍ 10.5, 10.4, 10.3, 10.2, 10.2 ഷൂട്ടുകളോടെ 51.6 പോയിന്റുകളാണ് സ്വപ്‌നില്‍ നേടിയത്. മൂന്നാം റൗണ്ടില്‍ ആദ്യ സീരിസിലൂടെ നാലാം സ്ഥാനത്തേക്കുയര്‍ന്ന് സ്വപ്‌നില്‍. 51.1 പോയിന്റാണ് താരം നേടിയത്. 9.5, 10.7, 10.3, 10.6, 10 എന്നിങ്ങനെയാണ് സ്‌കോറുകള്‍. രണ്ടാം സീരിസീലൂടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന താരം മെഡല്‍ പ്രതീക്ഷ സജീവമാക്കി. 50.4 പോയിന്റാണ് നേടിയത്. 10.6, 10.3, 9.1, 10.1, 10.3 പോയിന്റുകളാണ് രണ്ടാം സീരിസില്‍ താരം നേടിയത്. ആദ്യത്തെ ആറ് സ്ഥാനക്കാര്‍ എലിമിനേഷന്‍ റൗണ്ടില്‍ പ്രവേശിച്ചു. നിലവില്‍ മൂന്നാം സ്ഥാനത്താണ് സ്വപ്‌നിലുള്ളത്. അവസാന ഷുട്ടുകളിലും കൃത്യത പാലിച്ച സ്വപ്‌നില്‍ വെങ്കല മെഡല്‍ നേടിയെടുക്കുകയായിരുന്നു. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്.
കോഴിക്കോട്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. ജീവനും ജീവിതവും നഷ്ടപ്പെട്ട നിരാലംബരായ ഒരുപറ്റം ജനങ്ങള്‍ മാത്രമാണ് മുണ്ടെൈക്കയിലും ചൂരല്‍മലയിലും ഇനി അവശേഷിക്കുന്നത്. അവരെ ഓരോരുത്തരേയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. അതിന് ഏറ്റവും നല്ല മാര്‍ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുക എന്നതാണ്. സുരക്ഷിതവും സുതാര്യവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് തന്നെയാണ് അതിന് കാരണം. ഇന്ന് താനും മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നിങ്ങള്‍ക്കും ലളിതമായ പ്രക്രിയയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദുരന്ത ബാധിതരെ സഹായിക്കാം. പൊതുജനങ്ങള്‍ക്ക് എങ്ങനെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം? * ആദ്യം https://donation.cmdrf.kerala.gov.in/ എന്ന പേജ് സന്ദര്‍ശിക്കുക * ഹോം പേജില്‍ ഡൊണേറ്റ് ആസ് ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതമായി സംഭാവന ചെയ്യുക), ഡൊണേറ്റ് ആസ് ഗ്രൂപ്പ് (ഗ്രൂപ്പായി സംഭാവന ചെയ്യുക) എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം * ഇതില്‍ നിന്ന് ഡൊണേറ്റ് ആസ് ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതമായി സംഭാവന ചെയ്യുക) ഓപ്ഷന്‍ തിരഞ്ഞെടുക്കുക * ശേഷം കാണുന്ന പേജില്‍ പേയ്മെന്റ് രീതി, പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, സംഭാവന തുക എന്നിയും കാപ്ച കോഡും നല്‍കി പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക * പിന്നീട് കാണുന്ന പേജില്‍ നിന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുത്ത് പണം നല്‍കാം. * സംഭാവന നല്‍കിയ ശേഷം ഇതിന്റെ രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്താകെ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാലത്തത്തില്‍ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാല്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെ ആണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. കേരള -കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോഡ്, തൃശൂർ,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പ്രൊഫഷണൽ കോളേജ് അടക്കമുള്ള സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. തൃശൂര്‍- ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല ചൂടില്‍ നിന്ന് ആശ്വാസം, പൊടിക്കാറ്റിന് സാധ്യത; യുഎഇ നിവാസികള്‍ ശ്രദ്ധിക്കണം കണ്ണൂർ -മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. Advertisement കാസര്‍കോട് -മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ ' കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ്1 2024 വ്യാഴാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ദില്ലി: 2000 രൂപയുടെ നോട്ട് പിൻവലിക്കുന്ന തീരുമാനത്തെ പിന്തുണച്ച് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര രംഗത്ത്. 2016 നവംബർ 8 ന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു നൃപേന്ദ്ര മിശ്ര.
അരിസോണ: പ്രായമാകുന്നുവെന്ന് തിരിച്ചറിഞ്ഞത് അച്ഛനായതോടെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ്. ജീവിതത്തില്‍ ജോലിയേക്കാള്‍ വിലയുള്ളതായി മറ്റ് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞതും കുഞ്ഞിന്റെ വരവോടെയാണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
ബൊഗോട്ട: കൊളംബിയയില്‍ രണ്ട് ആഴ്ച മുന്‍പുണ്ടായ വിമാനാപകടത്തിന് പിന്നാലെ കൊടുങ്കാട്ടില്‍ കുടുങ്ങിയ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ കണ്ടെത്തി. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്കായുള്ള തെരച്ചില്‍ വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെയായിരുന്നു നടന്നുവന്നിരുന്നത്.
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേര്‍ക്കാണ് പുതുജീവിതമായത്.
ഓം റൗട്ട്-പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിനോട് അടുക്കുമ്പോൾ ചിത്രത്തിലെ ജയ് ശ്രീറാം എന്ന ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സംഗീത സംവിധായകരായ അജയും അതുലും.
കൊച്ചി: അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിർ യുണിസെഫുമായി കൈകോർത്ത് 2023 ജൂൺ മുതൽ ഡിസംബർ വരെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കുമായി 'യുണിസെഫ് ഓൺ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ്' നടപ്പാക്കുന്നു.
Page 5 of 382