December 21, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം ലീഡ് ചെയ്യുന്നു. മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഈ മണ്ഡലത്തിൽ മുന്നിലുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ.
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ശ്വാസകോശത്തില്‍ വീക്കം ഉണ്ടായതിനെ തുടര്‍ന്നാണ് രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് രാജാവിന് വൈദ്യപരിശോധന നടത്തിയത്. സല്‍മാന്‍ രാജാവിന്‍റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. മേയ് മാസത്തില്‍ ജിദ്ദയിലെ അല്‍ സലാം പാലസിലെ റോയല്‍ ക്ലിനിക്കില്‍ നടത്തിയ ആദ്യ വൈദ്യപരിശോധനയില്‍ സല്‍മാന്‍ രാജാവിനെ ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.
ദുബൈ: ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്.
മസ്കറ്റ്: ഒമാനില്‍ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അല്‍ ഹാജര്‍ മലനിരകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 28 മുതല്‍ 37 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. ഇത് ദൂരക്കാഴ്ച കുറയാന്‍ ഇയാക്കും. ബുറൈമി, ദാഹിറ, ദാഖിലിയ, വയക്കന്‍ ബത്തിന, തെക്കന്‍ ബത്തിന, ഹാജര്‍ മലനിരകളും സമീപ പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 ഒക്ടോബര്‍ 30 ന് അകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്‍റര്‍, 3-ാം നില, തൈയ്ക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ തപാലായി ലഭ്യമാക്കേണ്ടതാണ്. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്‍റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിർണായക നീക്കവുമായി ബിജെപി രം​ഗത്ത്. ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങൾ നിരാശയിലായിരുന്നു. ഹരിയാനയിൽ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കൾ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയിൽ ഹരിയാനയിലെ ഫലം മാറിമറിയുന്നത്. കോൺ​ഗ്രസിനെ മലയ‍ത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുൻ നിർത്തി ജനറൽ സെക്രട്ടറിമാരുടെ യോ​ഗം വിളിച്ച് സർക്കാർ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.
വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ ഫഹദിനെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്. ഫഹദിനെ പോലൊരു നച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ നടൻ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യൂ ഈവന്റിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്. "വേട്ടയ്യനിൽ ഫഹദ് ഫാസിലിന്റെ ഒരു അസാധാരണമായ കഥാപാത്രമുണ്ട്. ഈ വേഷത്തെക്കുറിച്ച് അണിയറ പ്രവർത്തകർ പറഞ്ഞപ്പോൾ ആരാകും അത് അവതരിപ്പിക്കുക എന്ന് ഞാൻ ചിന്തിക്കുക ആയിരുന്നു. ഒടുവിൽ സംവിധായകൻ, എല്ലാവരോടും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ഫഹദ് ഫാസിൽ മാത്രമെ ഈ റോളിന് ചേരൂ എന്നും പറഞ്ഞു. ഇതൊരു എന്റർടെയ്ൻമെന്റ് റോളാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങിൽ ഞാൻ അത്ഭുതപ്പെട്ടു. കാരണം. ഫഹദിന്റെ വിക്രം, മാമന്നൻ എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടിലും വില്ലനിസത്തോടുകൂടിയ സീരിയസ് കഥാപാത്രമായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ച പ്രകടനം ആയിരുന്നു ഫഹദ് കാഴ്ചവച്ചത്. ഫഹദ് എന്തൊരു കലാകാരനാണ്! അദ്ദേഹത്തെപ്പോലൊരു സ്വാഭാവിക കലാകാരനെ ഞാൻ മുൻപ് കണ്ടിട്ടില്ല. വാക്കുകൾക്കും അപ്പുറമാണ് ഫഹദ് ഫാസിൽ", എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ.
ജില്ലയിൽ നാളെയും (ഒക്ടോബർ എട്ട്), വെള്ളിയാഴ്ചയും (ഒക്ടോബർ പതിനൊന്ന്), 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും (ഒക്ടോബർ ഏഴ്), ബുധൻ (ഒക്ടോബർ 9), വ്യാഴം (ഒക്ടോബർ 10) ദിവസങ്ങളിലും, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും ഇന്നും, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.
തിരു: വാർത്താ അവതരണത്തിലെ ജനകീയ ശബ്ദമായിരുന്ന എം.രാമചന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, മുൻ എം.പിമാരായ പന്ന്യൻ രവീന്ദ്രൻ, എൻ.പീതാംബരക്കുറുപ്പ് , ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, മുതിർന്ന മാധ്യമ പ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ.പ്രഭാകരൻ ആകാശവാണിയിലെ സഹപ്രവർത്തകരായിരുന്ന ഉണ്ണിത്താൻ, ഉണ്ണികൃഷ്ണൻ പറക്കോട് , പ്രസ് ക്ലബ് ട്രഷറർ വി. വിനീഷ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി ജലവിതരണം തടസപ്പെടും. രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ് മുതൽ വെള്ളയമ്പലം, കവടിയാർ, നന്ദൻകോട് അടക്കം മേഖലയില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Page 6 of 386