December 21, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കോഴിക്കോട്: ഹനുമാന്‍കൈന്‍ഡ് ,ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഒരുപേരാണ് ഏറ്റവും തരംഗമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. ഉത്സവപറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം ഈ പേര് ഇപ്പോള്‍ ട്രെന്‍ഡ്‌സെറ്ററാണ്. മരണക്കിറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പറാണ് ദൃശ്യങ്ങളിലുള്ളത്. ആ ഗാനരംഗത്ത് മുന്‍നിരയില്‍ തന്നെ ഉള്ളത് ഒരു മലയാളിയാണ്., ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീത പ്രേമികളും ഹൃദയം കീഴടക്കിയിരിക്കുന്നത് ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടാണ്. പൊന്നാനിക്കാരനായ സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോസ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളിലെ ഭംഗവും, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്. ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്ക്ക് താഴെയുള്ള 60000ല്‍ അധികം കമന്റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്. ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ എട്ടാം ദിനത്തിലേക്ക്. ദുരന്തത്തില്‍ പകുതിയോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള തിരച്ചിലും ഇന്ന് തുടരും. രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. ഇതുവരെ 400 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്. ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. ആള്‍ക്കാര്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. അതേസമയം ഇന്നത്തെ തിരച്ചിലിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും എന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇവിടെ നേരത്തെ പരിശോധന നടത്താനായിരുന്നില്ല. വ്യോമസേന ഹെലികോപ്ടറിന്റെ സഹായത്തില്‍ ദൗത്യസംഘത്തെ ഇവിടെ എത്തിക്കും. സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും തിരച്ചില്‍. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാല് എസ് ഒ ജിയും ആറ് ആര്‍മി സൈനികര്‍ എന്നിവര്‍ അടങ്ങുന്ന 12 അംഗ സംഘമാണ് തിരച്ചില്‍ നടത്തുക.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വലിയ നാശം. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും വിരവധി പേരെ കാണാതായി. ഡല്‍ഹിയില്‍ ഒറ്റ ദിവസം പെയ്തത് 14 വര്‍ഷത്തിനിടെയുള്ള റെക്കോഡ് മഴയാണ്. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സുരക്ഷിതമെങ്കില്‍ വീടിനുള്ളില്‍ തന്നെ തുടരണം അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഐഎംഡി മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് ഒന്നിന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. ലുട്ടിയന്‍സ് ഡല്‍ഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസില്‍ നിരവധി ഷോറൂമുകളിലും റെസ്റ്റോറന്റുകളിലും വെള്ളം കയറി. ഗാസിപൂരില്‍ ഖോഡ കോളനിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ തെന്നിവീണ് അമ്മയും മകനും മുങ്ങി മരിച്ചു. നോയിഡയില്‍ രാത്രി പെയ്ത കനത്ത മഴയില്‍ നിരവധി അടിപ്പാതകള്‍ വെള്ളത്തിനടിയിലായി. ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കില്‍ വെള്ളം നിറഞ്ഞ റോഡിലേക്ക് കേടായ വൈദ്യുതികമ്പി വീണതിനെ തുടര്‍ന്ന് മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെയും തടസപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങളെങ്കിലും ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായി. മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലെ മേഘവിസ്‌ഫോടനം മണ്ണിടിച്ചിലിന് കാരണമായി. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ജഖനിയാലിയില്‍ മേഘസ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അബുദാബി: യു എ ഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ). ഉച്ചയോടെ മലനിരകളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് ഉന്മേഷദായകമാകുമെങ്കിലും കാറ്റിനൊപ്പം പൊടിയും മണലും വീശാനും സാധ്യതയുണ്ടെന്ന് എന്‍ സി എം അറിയിച്ചു. മണിക്കൂറില്‍ 25 കിലോ മീറ്റര്‍ മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. അതേസമയം അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെല്‍ഷ്യസും 42 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈര്‍പ്പം പര്‍വതങ്ങളില്‍ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 85 ശതമാനം വരെയും ഉയരാം എന്നും എന്‍ സി എം വ്യക്തമാക്കി.
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനോട് ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കുള്ള പ്രീമിയങ്ങളില്‍ ചുമത്തിയ ജി എസ് ടി പിന്‍വലിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര ബജറ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി നിര്‍മല സീതാരാമന് കത്ത് അയച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ചുമത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അപകടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ് എന്നിരിക്കെ 18 ശതമാനം നികുതി ചുമത്തിയത് എല്‍ ഐ സിയുടെ വളര്‍ച്ചയെ ബാധിക്കും എന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. കെഎസ്ഇബി ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി എസ് ടി ചുമത്തുന്നത് ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് തുല്യമാണ് എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മെഡിക്കല്‍ ഇന്‍ഷുറന്‍സിന് നികുതി ചുമത്തുന്നത് സാമൂഹിക പ്രാധാന്യമുള്ള ഈ മേഖലയുടെ വളര്‍ച്ചയെ തടസപ്പെടുത്തും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയുടെ ജി എസ് ടി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കണം എന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ലൈഫ് ഇന്‍ഷുറന്‍സ് വഴിയുള്ള സമ്പാദ്യത്തിന്റെ വ്യത്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഐടി കിഴിവ് പുനരാരംഭിക്കല്‍, പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യൂണിയന്‍ ഉന്നയിച്ചതായി ഗഡ്കരി പറഞ്ഞു. ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി എസ് ടി 12 ശതമാനമായി കുറയ്ക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടെയാണ് രണ്ട് മേഖലകളിലെയും ജി എസ് ടി പൂര്‍ണമായി നീക്കം ചെയ്യണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്.
ഇന്ത്യൻ സ്‍മാർട്ട് ഫോൺ ആരാധകർക്ക് ഇനിയുള്ള നാളുകൾ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16 വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. നിലവിൽ വിപണിയിലുള്ള സകല പ്രീമിയം ഫോണുകളെയും പിന്നിലാക്കാൻ ലക്ഷ്യമിട്ടാണ് ഈ മോഡൽ അണിയറയിൽ ഒരുങ്ങുന്നത്. സാധാരണഗതിയിൽ ആപ്പിൾ തങ്ങളുടെ പുതിയ സ്‍മാർട്ട് ഫോണുകൾ സെപ്റ്റംബറിലാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇക്കുറി അതിന് മാറ്റം വരുമെന്നായിരുന്നു ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. പക്ഷേ ഈ റിപ്പോർട്ടുകൾ ഒക്കെയും തള്ളുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ സെപ്റ്റംബർ മാസത്തിൽ തന്നെയാവും റിലീസ് ചെയ്യുക. ലോഞ്ച് നേരത്തേയാക്കാൻ ആപ്പിളിന് പദ്ധതികൾ ഒന്നുമില്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ഫോണുമായി ബന്ധപ്പെട്ട മറ്റ് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറേ നാളുകളായി പുറത്തുവരുന്നുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്‌ത മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഈ ഫോണിന്റെ കൂടുതൽ രൂപഭംഗി വെളിവാക്കി കൊണ്ട് ഡമ്മി മോഡലുകൾ പുറത്തുവന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിലൂടെ ആപ്പിളിന്റെ ഈ വരാനിരിക്കുന്ന ഫോണിന്റെ കൂടുതൽ പ്രത്യേകതകൾ വെളിപ്പെട്ടിരിക്കുകയാണ്. കറുപ്പ്, നീല, പച്ച, പിങ്ക്, വെളുപ്പ് എന്നീ അഞ്ച് നിറങ്ങളിൽ ഐഫോൺ 16 വരുമെന്നാണ് ലീക്കായി ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുമ്പത്തെ ഐഫോൺ 15 സീരീസിന്റെ പാസ്‌റ്റൽ ടോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിറങ്ങൾ കൂടുതൽ പ്രത്യേകതകൾ ഉള്ളതാണ്. കഴിഞ്ഞ വർഷത്തെ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമായിരുന്നു, ഇവയെല്ലാം മാറ്റ് ഫിനിഷുള്ളതാണ്. ഐഫോൺ 16 ലെ ഏറ്റവും ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങളിലൊന്ന് പുനർനിർമ്മിച്ച ക്യാമറ ഐലൻഡാണ്. പുതിയ ക്രമീകരണം ലംബമായി വിന്യസിച്ച ലെൻസുകൾ ഉൾക്കൊള്ളുന്നു, നിലവിലെ മോഡലുകളിൽ കാണുന്ന ഡയഗണൽ ലേഔട്ടിൽ നിന്നുള്ള മാറ്റം ഇതിലൂടെ പ്രകടമാകും. വിഷൻ പ്രോ ഹെഡ്‌സെറ്റുമായി പൊരുത്തപ്പെടുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയ്‌ക്ക് മാത്രമുള്ള സവിശേഷതയായ സ്പേഷ്യൽ വീഡിയോ ക്യാപ്‌ചർ മെച്ചപ്പെടുത്താനാണ് പരിഷ്‌കാരം.
പാരീസ്: പാരീസ് ഒളിംപിക്‌സിലെ പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 451.4 പോയിന്റോടെയാണ് സ്വപ്‌നില്‍ അഭിമാന മെഡലിലേക്കെത്തിയത്. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. മൂന്ന് വെങ്കല മെഡലുകളും ഷൂട്ടര്‍മാരാണ് നേടിയത്. 28കാരനായ സ്വപ്‌നില്‍ നേരത്തെ ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ്. ആദ്യ സീരിസില്‍ 50.8 പോയിന്റോടെ സ്വപ്‌നില്‍ കുസാലെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9.6, 10.4, 10.3, 10.5, 10 എന്നിങ്ങനെയാണ് ആദ്യ സീരിസിലെ കുസാലിന്റെ പ്രകടനം. രണ്ടാം സീരിസിലും മികവ് തുടരാന്‍ സ്വപ്‌നിലിനായി. 50.9 പോയിന്റോടെ സ്വപ്‌നില്‍ പ്രതീക്ഷ നിലനിര്‍ത്തി. 10.1, 9.9, 10.3, 10.5, 10.1 എന്നിങ്ങനെയായിരുന്നു സ്വപ്‌നിലിന്റെ ഷൂട്ടുകള്‍. മൂന്നാം സീരിസില്‍ 10.5, 10.4, 10.3, 10.2, 10.2 ഷൂട്ടുകളോടെ 51.6 പോയിന്റുകളാണ് സ്വപ്‌നില്‍ നേടിയത്. മൂന്നാം റൗണ്ടില്‍ ആദ്യ സീരിസിലൂടെ നാലാം സ്ഥാനത്തേക്കുയര്‍ന്ന് സ്വപ്‌നില്‍. 51.1 പോയിന്റാണ് താരം നേടിയത്. 9.5, 10.7, 10.3, 10.6, 10 എന്നിങ്ങനെയാണ് സ്‌കോറുകള്‍. രണ്ടാം സീരിസീലൂടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന താരം മെഡല്‍ പ്രതീക്ഷ സജീവമാക്കി. 50.4 പോയിന്റാണ് നേടിയത്. 10.6, 10.3, 9.1, 10.1, 10.3 പോയിന്റുകളാണ് രണ്ടാം സീരിസില്‍ താരം നേടിയത്. ആദ്യത്തെ ആറ് സ്ഥാനക്കാര്‍ എലിമിനേഷന്‍ റൗണ്ടില്‍ പ്രവേശിച്ചു. നിലവില്‍ മൂന്നാം സ്ഥാനത്താണ് സ്വപ്‌നിലുള്ളത്. അവസാന ഷുട്ടുകളിലും കൃത്യത പാലിച്ച സ്വപ്‌നില്‍ വെങ്കല മെഡല്‍ നേടിയെടുക്കുകയായിരുന്നു. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്.
കോഴിക്കോട്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. ജീവനും ജീവിതവും നഷ്ടപ്പെട്ട നിരാലംബരായ ഒരുപറ്റം ജനങ്ങള്‍ മാത്രമാണ് മുണ്ടെൈക്കയിലും ചൂരല്‍മലയിലും ഇനി അവശേഷിക്കുന്നത്. അവരെ ഓരോരുത്തരേയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. അതിന് ഏറ്റവും നല്ല മാര്‍ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുക എന്നതാണ്. സുരക്ഷിതവും സുതാര്യവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് തന്നെയാണ് അതിന് കാരണം. ഇന്ന് താനും മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നിങ്ങള്‍ക്കും ലളിതമായ പ്രക്രിയയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദുരന്ത ബാധിതരെ സഹായിക്കാം. പൊതുജനങ്ങള്‍ക്ക് എങ്ങനെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം? * ആദ്യം https://donation.cmdrf.kerala.gov.in/ എന്ന പേജ് സന്ദര്‍ശിക്കുക * ഹോം പേജില്‍ ഡൊണേറ്റ് ആസ് ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതമായി സംഭാവന ചെയ്യുക), ഡൊണേറ്റ് ആസ് ഗ്രൂപ്പ് (ഗ്രൂപ്പായി സംഭാവന ചെയ്യുക) എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം * ഇതില്‍ നിന്ന് ഡൊണേറ്റ് ആസ് ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതമായി സംഭാവന ചെയ്യുക) ഓപ്ഷന്‍ തിരഞ്ഞെടുക്കുക * ശേഷം കാണുന്ന പേജില്‍ പേയ്മെന്റ് രീതി, പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, സംഭാവന തുക എന്നിയും കാപ്ച കോഡും നല്‍കി പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക * പിന്നീട് കാണുന്ന പേജില്‍ നിന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുത്ത് പണം നല്‍കാം. * സംഭാവന നല്‍കിയ ശേഷം ഇതിന്റെ രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്താകെ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാലത്തത്തില്‍ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നാല്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെ ആണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. കേരള -കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോഡ്, തൃശൂർ,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പ്രൊഫഷണൽ കോളേജ് അടക്കമുള്ള സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. തൃശൂര്‍- ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല ചൂടില്‍ നിന്ന് ആശ്വാസം, പൊടിക്കാറ്റിന് സാധ്യത; യുഎഇ നിവാസികള്‍ ശ്രദ്ധിക്കണം കണ്ണൂർ -മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. Advertisement കാസര്‍കോട് -മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ ' കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ്1 2024 വ്യാഴാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.