April 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും.
കൽപറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ വാ തോരാതെ സംസാരിക്കുമ്പോഴും എല്ലാം നഷ്ടമായ നിരവധി കുടുംബങ്ങള്‍ ദുരന്തം നടന്ന് എട്ട് മാസമായിട്ടും കരട് പട്ടികയ്ക്ക് പുറത്താണ്. സാങ്കേതിക നൂലാമാലകളും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറാത്ത മാനദണ്ഡങ്ങളുമാണ് ഇവരെ പട്ടികയില്‍ നിന്നും പുറംതള്ളുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നേരിടുന്നതും വലിയ പ്രതിസന്ധിയാണ്.
ദില്ലി: സാമ്പത്തിക പ്രതിസന്ധിക്കും ആശാവര്‍ക്കര്‍മാരുടെ സമരത്തിനുമിടയില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായി. ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് വിവരം.
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിൽ മന്ത്രി പറഞ്ഞു.
ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ദില്ലി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും.
പ്രയാഗ്‌രാജ്: കുംഭമേളയുടെ ഭാഗമായ നടപ്പിലാക്കിയ ജനക്കൂട്ട നിയന്ത്രണ തന്ത്രങ്ങൾ ഹോളിയടക്കമുള്ള മറ്റ് വിശേഷ സമയങ്ങളിലും തുടരാൻ റെയിൽവേ. 45 ദിവസങ്ങളിലായി 66 കോടിയോളം ഭക്തര്‍ കുംഭമേളയിൽ പങ്കെടുത്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത്രയും ജനസാഗരം എത്തിയിട്ടും റെയിൽവേക്ക് തിരക്ക് നിയന്ത്രിച്ച് 16,780 ട്രെയിൻ സര്‍വീസുകൾ നടത്താൻ സാധിച്ചിരുന്നു.
ന്യൂയോർക്ക്: രാജ്യങ്ങൾ വാണിജ്യ യുദ്ധത്തിലേക്ക് കടക്കുമ്പോൾ എല്ലാം നഷ്ടപ്പെുടുകയാണ് സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ഇറക്കുമതി തീരുവ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. "ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്.
ജിദ്ദ: അമേരിക്ക - യുക്രൈൻ നിർണായ ചർച്ചകൾ സൗദി അറേബ്യയിൽ തുടങ്ങി. യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. സമാധാന ശ്രമങ്ങൾ ഫലം കാണുന്നുവെന്ന് സൗദി - യുക്രൈൻ സംയുക്ത വാർത്തക്കുറിപ്പ് ഇറക്കി.
ഇസ്ലാമാബാദ്: പാക്കിസ്ഥാനെ നടുക്കി ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകളുണ്ട്. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്.
മാർച്ച് 13 ലോക വൃക്ക ദിനം. 'നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കൂ' (Are your kidneys ok? Detect early, protect kidney health) എന്നതാണ് ഈ വർഷത്തെ വൃക്ക ദിനാചരണ സന്ദേശം. ഏറ്റവും കുറഞ്ഞ പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ് വൃക്കകളുടെ തകരാർ, ഒരിക്കൽ തകരാറിലായാൽ തിരികെ സാധാരണ നിലയിലാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവും.