December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ പിവി സിന്ധുവിന്റെ ഹൈദരാബാദ് ഹണ്ടേഴ്‌സ് ദില്ലി ഡാഷേഴ്‌സിനോട് തോറ്റു. 4-3 എന്ന നിലയിലായിരുന്നു ദില്ലിയുടെ ജയം. മത്സരത്തില്‍ പിവി സിന്ധു ജയിച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. നേരത്തെതന്നെ സെമിയില്‍ കടന്നതിനാല്‍ ഹൈദരാബാദിനെ മത്സരഫലം ബാധിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വിജയത്തോടെയാണ് ദില്ലി തുടങ്ങിയത്. പ്രണോയി ഹൈദരാബാദിന്റെ രാഹുല്‍ യാദവിനെ 15-10, 9-15, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ ഡബിള്‍സിലും ജയം ദില്ലിക്കൊപ്പം നിന്നു. ബി ചായ്, ജോങിത് സഖ്യം അരുണ്‍ ജോര്‍ജ്, ബോദിന്‍ ഇസ്ര സഖ്യത്തെ 8-15, 15-9, 15-8 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് ഹരേന്ദ്ര സിങ്ങിനെ ഹോക്കി ഇന്ത്യ ഒഴിവാക്കി. ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാന്‍ ഹരേന്ദ്ര സിങ്ങിനോട് നിര്‍ദ്ദേശിച്ചു. ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ 2016-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. ദീര്‍ഘകാലം ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. 2017ല്‍ വനിതാ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യ ഏഷ്യാ കപ്പില്‍ സ്വര്‍ണവും നേടി.
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സിറിയയെ രണ്ടു ഗോളുകള്‍ക്കാണ് ജോര്‍ദാന്‍ തോല്‍പ്പിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ജോര്‍ദാന്‍ ആറു പോയന്റുമായി നോക്കൗട്ട് റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ജോര്‍ദാന്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. ഏഷ്യന്‍ കപ്പ് 2019ല്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി ജോര്‍ദാന്‍.
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിന് ജയം. നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബഹ്‌റൈനെയാണ് തായ്‌ലന്‍ഡ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍നിന്നും രണ്ടാം റൗണ്ടില്‍ കടക്കാനുള്ള സാധ്യത തുറക്കാനും തായ്‌ലന്‍ഡിന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ യുഎഇയോട് സമനിലയില്‍ പിരിഞ്ഞ ബഹ്‌റൈന് ഇതോടെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരം നിര്‍ണായകമായി.
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയരായ യുഎഇയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു നീലക്കടുവകളെ മെരുക്കിയത്. ഇരുപകുതികളിലായാണ് യുഎഇ ഇന്ത്യന്‍ വലകുലുക്കിയത്. രണ്ടു ഗോളുകളും ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നായിരുന്നു.
വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും ലുക്കിലും വ്യത്യസ്തമായിരിക്കണം ഓരോ സിനിമയുമെന്നാണ് താരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. സിനിമകള്‍ മുന്നേറുന്നതിനൊപ്പം തന്നെ വിവാദങ്ങളും കുറവല്ല. താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് അടുത്തിടെയായി പുറത്തുവന്നത്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ ചില്ലറ പൊല്ലാപ്പുകളൊന്നുമായിരുന്നില്ല പാര്‍വതിക്ക് നേരിടേണ്ടി വന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചത്. കേവലമൊരു കഥാപാത്രമാണ് അതെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താരം അങ്ങനെയല്ലെന്നും വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
ശക്തമാ നിലപാടുമായി ചലച്ചിത്രാസ്വാദകരുട കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബ്. മൂന്നാമത് സിപിസി പുരസ്കാരത്തിനുളള ഒൺവൈമ്‍ വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രധാനപ്പെട്ട തീരുമാനമറിയിച്ച് സിപിഎസ് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. സിപിസി പുരസ്കര നിർണ്ണയത്തിൽ നിന്ന് നടൻ ദിലീപിനേയും അലൻസിയാറിനേയും ഒഴിവാക്കിയിരിക്കുകയാണത്രേ. ഇരുവരേയും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിവരം സിപിസി തങ്ങളുടെ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് നിവിന്‍ പോളിയും മഞ്ജിമ മോഹനും. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇരുവരും ഭാഗ്യ ജോഡികളായി മാറിയിരുന്നു. വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിന്റെ നായികയായി മഞ്ജിമ വീണ്ടുമെത്തുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിലെ മഞ്ജിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ജോസഫിനു ശേഷം മഞ്ജു വാര്യരുടെ നായകനായി ജോജു! എത്തുന്നത് ജോഷി ചിത്രത്തില്‍? നിവിന്‍ പോളിയായിരുന്നു നടിയുടെ ചിത്രം പങ്കുവെച്ചത്. അതേസമയം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി 18നാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. മിഖായേലിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്.
വയര്‍ ചാടുന്നത് പണ്ട് അല്‍പം പ്രായം ചെന്നവരുടെ പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്തു യുവതലമുറയുടെ കൂടി പ്രശ്‌നമാണിത്. ആണ്‍ പെണ്‍ ഭേദമില്ലാതെ വയര്‍ ചാടുന്നുവെന്നതാണ് പ്രശ്‌നം. വയര്‍ ചാടുന്നതു കേവലം സൗന്ദര്യ പ്രശ്‌നം മാത്രമായി കാണരുത്. വലിയൊരു ആരോഗ്യ പ്രശ്‌നം കൂടിയാണിത്. കാരണം വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് മറ്റേതു ശരീര ഭാഗങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിലും അപകടമാണ്. എളുപ്പത്തില്‍ കൊഴുപ്പടിഞ്ഞു കൂടും, പോകാന്‍ ഏറെ ബുദ്ധിമുട്ടും. വയര്‍ ചാടുന്നതു തടയുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വഭാവിക വഴികള്‍ പരീക്ഷിയ്ക്കുക എന്നതാണ്. ഇത്തരം ഒന്നാണ് പെരുഞ്ചീരകം. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പെരുഞ്ചീരക വെള്ളം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്നുമുണ്ട്.
കിഡ്‌നി അഥവാ വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണം, ഈ അവയവത്തെ പറയാന്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുന്ന ഒന്നാണിത്. കിഡ്‌നിയുടെ ആരോഗ്യം തകരാറിലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകുമെന്നതാണ് വാസ്തവം. രക്തം വിഷമുക്തമാക്കാനും, അശുദ്ധികള്‍ നീക്കാനും, മൂത്രത്തിലെ മാലിന്യം അകറ്റാനും സഹായിക്കുന്നത് വൃക്കയാണ്. ഇതു കൊണ്ടു തന്നെ വൃക്ക തകരാറിലെങ്കില്‍ ശരീരം മൊത്തവും തകരാറിലാകും. രക്തത്തില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ആന്തരികാവയവങ്ങള്‍ പ്രശ്‌നത്തിലാകും. കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളും അവസ്ഥകളുമുണ്ട്. ചില തരം ഭക്ഷണങ്ങള്‍ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കും. ചിലത് നല്ല ആരോഗ്യത്തിനും ചിലത് മോശം ആരോഗ്യത്തിനും കാരണമാകും. ഇതിനു പുറമേ മദ്യപാനം പോലുള്ള ശീലങ്ങളും ഉപ്പിന്റെ അമിത ഉപയോഗവുമെല്ലാം ഇതിനു കാരണമാകും.