തിരുവനന്തപുരം : ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ (വൈബ്കോസ്) ,വെള്ളയമ്പലം Dr അഗർവാസ് കണ്ണാശുപത്രി യുടെയും നേതൃത്വത്തിൽ സൌജന്യ നേത്ര പരിശോധന മെഡിക്കൽ ക്യാമ്പും കോവിഡ് വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. നെട്ടയം ശ്രീരാമകൃഷ്ണ സാസ്ക്കാരിക ട്രസ്റ്റ് സ്ക്കൂളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 200 ലധികം പേർക്ക് ചികിത്സ നൽകി. വൈബ്കോസിന്റെ സബ്സിഡിയറി യൂണിറ്റായ വൈബ് ഹെൽത്ത് വെള്ളയമ്പലം ഡോ അഗർവാൾ ഐ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത് ആശുപത്രി എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന് മുന്നോടിയായി കാഴ്ച്ച ദിന സന്ദേശം വിളംബരം ചെയ്ത് ഇൻഡസ് സൈക്ലിംഗ് എംബസിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം മുതൽ നെട്ടയം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഡോ. അഗർവാൾ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൌജന്യ തിമിര നിവാരണ പദ്ധതിയുടെ ഭാഗമായ ആദ്യ മെഡിക്കൽ ക്യാമ്പാണിത്. ഈ ക്യാമ്പിൽ നിന്നും സൌജന്യ തിമിര ശസ്ത്രക്രിയയ്ക്കായി 24 പേരെ തെരെഞ്ഞെടുത്തു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന 6 ക്യാമ്പുകളിൽ നിന്നും തെരെഞ്ഞെടുക്കുന്ന 100 പേർക്ക് സൌജന്യ തിമിര ശസ്ത്രക്രിയ നടത്തും.