May 05, 2024

Login to your account

Username *
Password *
Remember Me

ഹൃദസംബന്ധമായുള്ള മരണം കുറയ്ക്കുന്നതിന് വേണ്ടി കേരള പോലീസിന് പരിശീലനം

training-for-kerala-police-to-reduce-cardiac-death training-for-kerala-police-to-reduce-cardiac-death
തിരുവനന്തപുരം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗങ്ങൾ കാരണമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിശീലനം കേരള പോലീസിനും നൽകി. കൊച്ചിയിലെ മെഡിക്കൽ റിസർച്ച് കമ്പനിയായ ബ്രെയിൻ വയർ മെഡി ആവിഷ്കരിച്ച ബെയിസിക് റെസ്പോഡേഴ്സ് പരിശീന പദ്ധതി കേരള പോലീസിനും പരിശീലനം നൽകി . പരിശീലന പരിപാടി ഡിജിപി അനിൽകാന്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. എഡിജിപി (ഹെഡ്കോട്ടേഴ്സ്) മനോജ് എബ്രഹാം ഐപിഎസ് ,ബ്രെയിൻ വയർ മെഡി ഡയറക്ടർമാരായ കിരൺ എൻ.എം, രാജ്, പരിശീലകൻ ഡോ. മുഹമ്മദ് ഹനീഫ് എം തുടങ്ങിയവർ പങ്കെടുത്തു.
ഹാർട്ട് അറ്റാക്കും, കാർഡിയാക് അറസ്റ്റുമാണ് പ്രധാനമായും കാണുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ . ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയ ധമിനികളിലെ രക്തക്കുഴലുകൾ ബ്ലോക്ക് ഉണ്ടാകുകയും തുടർന്ന് രക്തയോട്ടം കുറയുകയും ചെയ്യുന്നു. കാർഡിയാക് അറസ്റ്റ് എന്നാൽ
പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് നിന്നു പോകുന്നു. ഇതിന് പലകാരണങ്ങൾ ഉണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്നത് എത്രയും പെട്ടെന്ന് സിപിആർ( കാർഡിയോ പൾമിനിറി റിസഫിക്കേഷൻ) സ്റ്റാർട്ട് ചെയ്യുക എന്നതാണ്. ഇതിലൂടെ നമുക്ക് നിന്ന് പോയ രക്തയോട്ടം ഹൃദയത്തിലേക്കും തലച്ചോറിലേക്കും എത്തിക്കാൻ കഴിയുന്നു. ഇത് കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതിൽ നിന്നുള്ള പ്രഥമ ശ്രുശ്രൂഷയാണ് ബെയിസിക് റെസ്പോഡേഴ്സ് പദ്ധതി.
ഏതൊരാൾക്കും എവിടെ വെച്ചും ഹൃദയസംബന്ധമായ ഈ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ പ്രശ്നമുണ്ടായി റോഡിൽ ഒക്കെ കുഴഞ്ഞു വീഴുന്നവരെ സാധാരണ ആമ്പുലൻസുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രികളിൽ എത്തിച്ചാണ് ചികിത്സ നൽകുന്നത്. കേരളത്തിലെ അവസ്ഥ വെച്ച് ഒരു ആമ്പുലൻസ് വിളിച്ചാൽ 10 മുതൽ 15 മിനിറ്റ് എടുക്കും എത്താൻ. ഒരോ മിനിറ്റ് വൈകുമ്പോഴും ഇത്തരത്തിൽ അപകടത്തിൽപെടുന്നവരുടെ തലച്ചോറിന് 7-10% വരെ ക്ഷതം സംഭവിക്കുന്നു. ഇത് വൈകുതോറും മരണ സാധ്യത കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉള്ള മരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ബെയിസിക് റെസ്പോഡേഴ്സ് പദ്ധതി നടപ്പിലാക്കുന്നത്.
ഇത്തരത്തിൽ ഒരാൾ കുഴഞ്ഞ് വീഴുന്നവരെ ആർക്കും പ്രഥമ ചികിത്സ നൽകുന്ന പദ്ധതിയാണ് ബ്രെയിൻ വയർ മെഡി ആവിഷ്കരിച്ചിരിക്കുന്നത്. സിമ്പിളും ആർക്കും ലളിതവുമായി നൽകാവുന്ന ഒരു ഫസ്റ്റ് എയിഡ് പരിശീലനം കൂടിയാണ് ഇത്. ഇത്തരത്തിൽ കാണുന്ന ഒരു രോഗിക്ക് എന്തൊക്കെ തരത്തിലുള്ള ഫസ്റ്റ് എയിഡ് നൽകാമെന്നുള്ള പരിശീലനമാണ് നൽകി വരുന്നത്. അതിനായി തോഫു (TOFU) ട്രെയിനിംഗ് ഓറിയന്റഡ് ഫീഡ് ബാക്ക് യൂണിറ്റ് എന്ന നൂതന സാങ്കേതി വിദ്യഉപയോഗിച്ചാണ് പരിശീലനം. ഒരാൾക്ക് എത്ര സ്പീഡിൽ നെഞ്ചിൽ അമർത്തിയാൽ ഹൃദയം റീ സ്റ്റാർട്ടായി രക്തം തലച്ചോറിൽ എത്തിക്കാനാകും, നെഞ്ചിൽ എത്ര ആഴത്തിൽ അമർത്തി ഹൃദയത്തെ റീ സ്റ്റാർട്ട് ചെയ്യാം, ഒരു തവണ എത്രയേറെ പ്രസ് ചെയ്താൽ ഹൃദയത്തിനുള്ളിൽ രക്തം ശരിയായ അളവിൽ വന്ന് പോകുന്നത് ഉൾപ്പെടെയുള്ളവ ഒരു സ്ക്രീനിൽ കണ്ട് മനസിലാക്കാണ് പരിശീലനം.
60% ത്തോളം കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് വീടിന് അകത്ത് വെച്ചാണ്. അപ്പോൾ എന്ത് ചെയ്യണമെന്ന് ആർക്കും അറിയാത്തകാരണവും മരണ നിരക്ക് വർദ്ധിക്കുന്നു. അത് കൊണ്ട് ഇത്തരത്തിലുള്ള മരണ നിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി കണ്ട് പിടിച്ചു നടപ്പിലാക്കുന്നതെന്ന് ഡയറക്ടർമാരായ കിരൺ എൻ.എം, രാജ് എന്നിവർ അറിയിച്ചു.
പൊതുജന മധ്യത്തിൽ‌ ആദ്യം അപകടങ്ങളിൽപ്പെടുന്നവരുടെ സഹായത്തിന് എത്തുന്നത് പോലീസുകാരാണ്. അത് കൊണ്ടാണ് ഈ പദ്ധതിയിൽ പോലീസ് ആദ്യം പരിശീലനം നൽകുന്നത്. അതിന് ശേഷം പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകാനാണ് ബ്രെയിൻ വയർ മെഡിയുടെ പദ്ധതി. വെർച്വൽ റിയാലിറ്റി ഫ്ലാറ്റ്ഫോമിലാണ് ഇതിന്റെ പരിശീലനം, പലരും ഇതിനുള്ള പരിശീലനം ലഭിച്ചാലും പെട്ടെന്ന് അപകടം കണ്ടാൽ എന്ത് ചെയ്യണമെന്ന് അന്താളിച്ച് നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ വെർച്വൽ ആയി അവർക്ക് ഇടയിൽ നടക്കുന്ന അപകടങ്ങളും മറ്റും ത്രിഡി വീഡിയോയുടെ ഭാഗമാകുകയും എന്തൊക്കെ എപ്പോൾ ചെയ്യുണമെന്നുള്ളതുൾപ്പെടെ പ്രാക്ടിക്കലിൽ മനസിലാക്കാൻ കഴിയും. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ സീനിയർ ഡോ. മുഹമ്മദ് ഹനീഫ് എം ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ഫോട്ടോ കാപ്ഷൻ; ഹൃദ്രോഗങ്ങൾ കാരണമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി കൊച്ചിയിലെ മെഡിക്കൽ റിസർച്ച് കമ്പനിയായ ബ്രെയിൻ വയർ മെഡി ആവിഷ്കരിച്ച ബെയിസിക് റെസ്പോഡേഴ്സ് പരിശീന പദ്ധതി ഡിജിപി അനിൽകാന്ത് ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു. എഡിജിപി (ഹെഡ്കോട്ടേഴ്സ്) മനോജ് എബ്രഹാം ഐപിഎസ് ,ബ്രെയിൻ വയർ മെഡി ഡയറക്ടർമാരായ കിരൺ എൻ.എം, രാജ്, പരിശീലകൻ ഡോ. മുഹമ്മദ് ഹനീഫ് എം തുടങ്ങിയവർ സമീപം.
Rate this item
(0 votes)
Last modified on Sunday, 17 October 2021 11:38
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.