November 26, 2024

Login to your account

Username *
Password *
Remember Me
Author

Author

കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം.
ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് - ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു(19 ജനുവരി) നിർവഹിക്കും.
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്ക്‌ രണ്ടാംജയം. ഡി ഗ്രൂപ്പിൽ യുഎഇയെ 122 റണ്ണിന്‌ തോൽപ്പിച്ചു. 34 പന്തിൽ 78 റണ്ണടിച്ച ക്യാപ്‌റ്റൻ ഷഫാലി വർമയാണ്‌ കളിയിലെ താരം. ഷഫാലി 12 ഫോറും നാല്‌ സിക്‌സറുമടിച്ചു. ഇന്ത്യ 3–-219, യുഎഇ 5–-97(സ്‌കോർ).
വിഴിഞ്ഞത്ത് കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയകരമായി നടത്തിവരികയും ചെയ്ത ക്രൂ ചെയിഞ്ച് പുനരാരംഭിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നിലപാട് പുന: പരിശോധിക്കണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി  6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
പുസ്തകങ്ങൾക്കും വായന ലഹരിയാക്കിയവർക്കും തുറന്ന വേദിയൊരുക്കിയ പ്രഥമ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം. ഇന്നലെ വൈകിട്ട് ആർ ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സമാപന ചടങ്ങ് പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടുതൽ അറിവ് നേടാൻ താൽപര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ്,