June 13, 2026

Login to your account

Username *
Password *
Remember Me

കോടികളുടെ ബാധ്യത ഏല്‍പ്പിച്ച് കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍; 7 വർഷത്തേക്ക് ബില്ലിൽ 200 രൂപ അധികമായി

കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം.


കെ.എസ്.ഇ.ബി നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി പത്ത് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ചെലവ് 8,175 കോടി രൂപയാണ്. ഇതാണ് കനത്ത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത്.ചെലവ് 8175 കോടി എന്നാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കണക്കെങ്കിലും യഥാര്‍ത്ഥ ചെലവ് ടെണ്ടര്‍ വഴി മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ സ്മാര്‍ട്ട് മീറ്ററൊന്നിന് ആറായിരം രൂപയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ചെലവ് ഇതിലും വര്‍ധിക്കും.


ആര്‍.ഡി.എസ്.എസ് പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ചെലവാകുന്ന തുക 93 മാസം കൊണ്ട് കരാറെടുത്ത കമ്പനിക്ക് തിരികെ നല്‍കണം. ഇതു ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കാനാണ് ആര്‍.ഡി.എസ്.എസ് പദ്ധതി മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. ഇതു പരിപാലന ചെലവായി കണക്കാക്കി റെഗുലേറ്റി കമ്മിഷന് നല്‍കുകയും പ്രതിമാസം ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാനുമാണ് നീക്കം. ഇതോടെ ഒരു ഉപഭോക്താവ് പ്രതിമാസം 100 രൂപ അധികം നല്‍കണം. നിലവിലെ രീതിയില്‍ ഒരു ബില്ലിനൊപ്പം 200 രൂപ അടയ്‌ക്കേണ്ടി വരും. ഇതിനായി പ്രോജക്ട് മാനേജ്‌മെന്റ് ഏജന്‍സിയെ ക്ഷണിച്ചു കൊണ്ടുള്ള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വെബ് സൈറ്റില്‍ വന്നുകഴിഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 60 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...