November 26, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരം നഗരത്തിലെ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 30 വര്‍ഷത്തേക്കുള്ള സമഗ്ര മൊബിലിറ്റി പദ്ധിതി അവതരിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമികപഠനം ആരംഭിച്ചു. കെ.എം.ആര്‍.എല്‍ന്റെ നേതൃത്വത്തില്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പഠനം നടത്തുന്നത്.
*കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല നാളെയും( ജനുവരി 6) മറ്റന്നാളും (ജനുവരി 7) ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വടക്കുകിഴക്ക് ദിശയിൽ നിന്നോ കിഴക്ക് ദിശയിൽ നിന്നോ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സ്വർണവില റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്, 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി.
ഗവർണറുമായുള്ള അനുനയത്തിന്റെ തുടർച്ചയായി നിയമസഭാ സമ്മേളനം 23ന് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ. ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിനു നടക്കും.
കെവിൻ മക്കാര്‍ത്തിയുടെ തോല്‍വിക്ക് കാരണം റിപ്പബ്ലിക്കൻ പാർടിയിലെ ഭിന്നത വാഷിങ്‌ടൺ: നൂറുവർഷത്തിനിടെ ആദ്യമായി അമേരിക്കൻ കോൺഗ്രസിൽ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ പരാജയപ്പെട്ടു.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർ ഫീ ഈടാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും, യൂസർ ഫീ നൽകേണ്ടതില്ലെന്നുള്ള വ്യാജ പ്രചരണത്തിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും ശുചിത്വ മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ. കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ പ്ളാസ്റ്റിക് ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസർഫീ വീടുകളിലും, സ്ഥാപനങ്ങളിലും നൽകാൻ ബാധ്യസ്ഥരാണ്.
ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു.സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാൻ മന്ത്രിയായത്.
* കഴിഞ്ഞ 6 മാസം കൊണ്ട് നടത്തിയത് അര ലക്ഷത്തോളം പരിശോധനകൾ സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ നഗരവസന്തം പുഷ്‌പോത്സവം സമാപിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെ നഗരവസന്തത്തിന്റെ ഭാഗമായുള്ള പുഷ്പ പ്രദര്‍ശനവും ഫുഡ്‌കോര്‍ട്ടും വൈദ്യുത ദീപാലങ്കാരങ്ങളുമെല്ലാം അവസാനിച്ചു.