November 26, 2024

Login to your account

Username *
Password *
Remember Me
Author

Author

ന്യൂഡൽഹി: പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) നവംബർ 22-ൽ 7,051 യൂണിറ്റുകളുടെ പ്രതിമാസ ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി,
കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിച്ച 19 -മത് ബാംബൂ ഫെസ്റ്റ് സമാപിച്ചു.
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ശനിയാഴ്ച ഫ്രാന്‍സിനെ നേരിടും.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്.
വിതുര ഗവണ്‍മെന്റ് വി എച്ച്.എസ്.എസില്‍ നടന്ന നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൌഢ ഗംഭീരമായി. സൂപ്പര്‍ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സല്യൂട്ട് സ്വീകരിച്ചു.
*മലയാളത്തിൽ നിന്നുംഅറിയിപ്പും നൻപകൽ നേരത്ത് മയക്കവും രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്ന ചിത്രങ്ങളിൽ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകർ.
മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കിം ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
*ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന് ; *ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.
രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിൽ പോർച്ചുഗൽ ഉറുഗ്വായെ 2-0ന് തോൽപ്പിച്ച് ഗ്രൂപ്പ് എച്ച് 16 റൗണ്ടിലേക്ക് യോഗ്യത നേടി. വല. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഇഞ്ചുറി ടൈമിൽ രണ്ടാമതും ചേർത്തപ്പോൾ പോർച്ചുഗൽ ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. ഫെർണാണ്ടസിന് ഒരു പോക്കർ സ്കോർ ചെയ്യാമായിരുന്നു, പക്ഷേ രണ്ട് തവണ നിരസിക്കപ്പെട്ടു, ഒരിക്കൽ സെർജിയോ റോഷെയും പിന്നീട് മരപ്പണിയും. ആദ്യ പകുതിയിൽ റോഡ്രിഗോ ബെന്റാൻകൂർ ഉറുഗ്വേയ്‌ക്കായി സ്‌കോറിംഗ് തുറക്കാൻ അടുത്തിരുന്നു, രണ്ടാം പകുതിയിൽ പകരക്കാരനായ മാക്‌സി ഗോമസ്, ഡാർവിൻ നൂനെസിന് പകരക്കാരനായി മിനിറ്റുകൾക്ക് ശേഷം പോസ്റ്റിൽ തട്ടി. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ നേടിയത് റൊണാൾഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലായി. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. പോർച്ചു​ഗീസ് ആക്രമണവും ഉറു​ഗ്വെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ​ഗ്രൂപ്പ് എച്ചിൽ നടക്കുന്നത്. മത്സരത്തിന്റെ ഗതിക്കെതിരായി 32–ാം മിനിറ്റിൽ യുറഗ്വായ്‌ക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. ഇതിനിടെ ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെൻഡസ് പരുക്കേറ്റ് കയറിയത് പോർച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് പുറത്തായതോടെ, റാഫേൽ ഗ്വറെയ്റോയാണ് പകരം കളത്തിൽ. സൗത്ത് കൊറിയക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.
ശക്തമേറിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകർത്ത ബ്രസീലിന് എതിരില്ലാത്ത ​ഒരു ഗോളിന് ജയം. സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് കസിമെറോ 83-ാം നേടിയ ​ഗോൾ വിജയം സമ്മാനിച്ചു.