November 26, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീര്‍ത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും 24 ന് (വ്യാഴാഴ്ച) വൈകുന്നേരം 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും.
പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലീസ് അര്‍ഹമായി. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എസ്.പി ഡോ. നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.
ഇന്ന് (തിങ്കൾ) രാവിലെ 10ന് കാര്യവട്ടത്ത് നിന്ന് തുടങ്ങും മറഡോണയുടെ പാദസ്പര്‍ശം കൊണ്ട് അനുഗൃഹീതമായ കേരളത്തിന്റെ മണ്ണില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണ്ണൂർ, മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായ് യാത്ര തിരിക്കുന്നു.
തിരുവനന്തപുരം: പൂനെയില്‍ നടന്ന 71 ാമത് ആള്‍ ഇന്ത്യ പോലീസ് റെസ്ലിംഗ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തി പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കേരള പോലീസ്.
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവ​ഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെലിവറി പങ്കാളികളുടെ ആശങ്കകള്‍ മനസിലാക്കാനും ഒരു സൗഹാര്‍ദ്ദപരമായ പരിഹാരത്തില്‍ എത്തിച്ചേരാനും ഞങ്ങള്‍ സമാധാനപരമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
തിരുവനന്തപുരം: ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പാലക്കാട്: ബാങ്കിങ് ഉപഭോക്തൃ അവകാശങ്ങൾ, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം, സുരക്ഷിത ബാങ്കിംഗ് രീതികൾ എന്നിവ സംബന്ധിച്ച് റിസർവ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന തീവ്ര ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കാട്ട് ടൗൺഹാൾ സംഘടിപ്പിച്ചു.
സംഗീത വിരുന്നുമായി ജോബ് കുര്യൻ തിരുവനന്തപുരം: ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ 25-ാം വർഷത്തിലേക്ക്. ഇതോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ക്വസ്റ്റ് ഗ്ലോബൽ ഫെസ്റ്റ് എന്ന പേരിൽ വിപുലമായി വാർഷിക ആഘോഷ പരിപാടികൾക്കും കമ്പനി തുടക്കം കുറിച്ചു.
ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച മൂന്നാര്‍, മാലിന്യ സംസ്‌കരണ രംഗത്തും പുതിയ ചുവട് വയ്പ്പുമായി മുന്നേറുകയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ബാധ്യതയാകേണ്ടിയിരുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള പുനരുപയോഗ മാതൃകയുമായി അപ്‌സൈക്കിള്‍ പാര്‍ക്ക്, കല്ലാര്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുതിയ നിര്‍മ്മാണങ്ങള്‍, ജൈവമാലിന്യങ്ങള്‍ വളമാക്കുന്നതിനായി വിന്‍ഡ്രോ കമ്പോസ്റ്റിംഗ് സംവിധാനം, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരിക്കാന്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), മുതിരപ്പുഴയിലെ കയര്‍ഭൂവസ്ത്ര വിതാന പരിപാടി തുടങ്ങി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വിവിധ മാതൃകാ പദ്ധതികള്‍ക്ക് തിരി തെളിയിച്ചിരിക്കുകയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്.