തിരുവനന്തപുരം: ഞാറ്റ്യേല ശ്രീധരന്‍ സമ്പാദനം ചെയ്തു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചതുര്‍ ദ്രാവിഡഭാഷാ പദപരിചയം (മലയാളം-കന്നഡ-തമിഴ്-തെലുങ്ക്)’ എന്ന പുസ്തകത്തിന്റെ പ്രകാശനം തലശ്ശേരി ജൂബിലി കോംപ്ലക്സിലെ കെ. എസ്. എസ്. പി. യു. ഹാളിൽ നിരൂപകന്‍ ഇ.പി. രാജഗോപാലൻ പ്രകാശനം ചെയ്തു. കേരള സീനിയർ സിറ്റിസൺ ഫോറം ജനറല്‍ സെക്രട്ടറി പി. കുമാരൻ പുസ്തകം സ്വീകരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ ആദ്ധ്യക്ഷ്യം വഹിച്ചു.
എഴുത്തുകാരന്‍ കെ.ടി. ബാബുരാജ് പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്, ആകാശവാണി കണ്ണൂര്‍ നിലയം മുന്‍ ഡയറക്ടര്‍ ബാലകൃഷ്ണൻ കൊയ്യാൽ, വാക്കുകളെ സ്വപ്നം കാണുമ്പോള്‍ എന്ന ഡോകുമെന്ററിയുടെ ഡയറക്ടര്‍ നന്ദന്‍, പു.ക.സ. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ. കെ. രമേഷ്, കെ.എസ്.എസ്.പി.യുവിന്റെ വി.കെ.ബാലൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ.ആർ. സരിതകുമാരി, സമ്പാദകന്‍ ഞാറ്റ്യേല ശ്രീധരന്‍, എഴുത്തുകാരൻ ചാലക്കര പുരുഷു എന്നിവര്‍ സംസാരിച്ചു. പു.ക.സ മേഖല സെക്രട്ടറി ടി. എം. ദിനേശൻ സ്വാഗതവും പി. ആർ. ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു.
മലയാളം-കന്നഡ-തമിഴ്-തെലുങ്ക് എന്നീ ഭാഷകളിലായി അര്‍ഥം നല്‍കിയ നിഘണ്ടു രൂപത്തില്‍ തയാറാക്കിയ പുസ്തകത്തില്‍ നിരവധി വാക്കുകള്‍ നല്‍കിയിട്ടുണ്ട്. 1500 രൂപ മുഖവിലയുള്ള പുസ്തകം 1125രൂപയ്ക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള വില്‍പ്പനശാലയിലും കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിലും ലഭ്യമാണ്.