November 22, 2024

Login to your account

Username *
Password *
Remember Me

അദാനി വിദ്യാ മന്ദിറും യുണിസെഫും വിദ്യാഭ്യാസ സംരംഭത്തിനായി കൈകോർക്കുന്നു

Adani Vidya Mandir and UNICEF  Joining hands for educational initiative Adani Vidya Mandir and UNICEF Joining hands for educational initiative
കൊച്ചി: അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിർ യുണിസെഫുമായി കൈകോർത്ത് 2023 ജൂൺ മുതൽ ഡിസംബർ വരെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കുമായി 'യുണിസെഫ് ഓൺ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ്' നടപ്പാക്കുന്നു. ഗുജറാത്ത് യുണിസെഫ് ഓഫീസ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സഹകരണ പത്രം അദാനി വിദ്യാ മന്ദിർ കാമ്പസില്‍ വച്ച് ഒപ്പിട്ടു.
അദാനി ഫൗണ്ടേഷന്‍റെ കീഴിലുള്ള അദാനി വിദ്യാ മന്ദിർ ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത മൂല്യങ്ങളുടെയും സമ്മിശ്രമായ ഒരു സംവിധാനത്തിലൂടെ ദൈനംദിന പോഷകാഹാരം, പുസ്തകങ്ങൾ, ഗതാഗത സൗകര്യങ്ങൾ, യൂണിഫോം തുടങ്ങിയവയ്ക്കൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകുന്നു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് കൺവെൻഷനിൽ വ്യക്തമാക്കിയിട്ടുള്ളതും കാലാവസ്ഥാ പ്രവർത്തനം, ജീവിത നൈപുണ്യങ്ങൾ, ബോഡി പോസിറ്റീവിറ്റി ആത്മാഭിമാനം, പോഷകാഹാരം, വിളർച്ച, ഓൺലൈൻ സുരക്ഷ, സാമ്പത്തിക സാക്ഷരത, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുൻഗണനാ മേഖലകളിൽ പറഞ്ഞിട്ടുള്ളതുമായ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് യുനിസെഫ് ഓൺ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ് വേദികളും അവസരങ്ങളും സൃഷ്ടിക്കും.
“അദാനി ഫൗണ്ടേഷൻ നിയന്ത്രിക്കുന്ന അദാനി വിദ്യാ മന്ദിർ, യുണിസെഫുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ഈ ആഴത്തിലുള്ള പഠനാനുഭവം ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദാനി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. പ്രീതി അദാനി പറഞ്ഞു. നിരവധി സംവേദനാത്മക സെഷനുകളിലൂടെയും സംസാരിക്കാനുള്ള അവസരങ്ങളിലൂടെയും കുട്ടികൾക്ക് അവബോധവും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാരായി സ്വയം വികസിപ്പിക്കാനുള്ള മികച്ച അവസരവും ലഭിക്കുമെന്നും ഡോ. പ്രീതി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.