November 21, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി : ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. 1.0എല്‍ ടിഎസ്ഐ ഡൈനാമിക് ലൈനിന് 10.49 ലക്ഷം രൂപ മുതലും 1.5 എല്‍ ടിഎസ്ഐ പെര്‍ഫോമന്‍സ് ലൈനിന് 14.99 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം പ്രാരംഭ വിലകള്‍.
സുരക്ഷിതവും വേഗത്തിലുള്ളതുമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് കമ്പനി അതിന്റെ പൂർത്തീകരണ, വിതരണ ശൃംഖലയിൽ 110,000-ത്തിധികം സീസണൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു; ആമസോൺ ഇന്ത്യയുടെ ബിസിനസുകളിൽ നേരിട്ടുള്ള 8000 തൊഴിലവസരങ്ങൾ നൽകുന്നു ആഘോഷ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ 1,10,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. അർത്ഥവത്തായ തൊഴിലുകൾ സൃഷ്ടിക്കാനുള്ള പ്രതിഞ്ജാബദ്ധതയുടെ ഭാഗമായി മുംബൈ, ഡൽഹി, പൂനെ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, ചെന്നൈ തുടങ്ങി ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ നഗരങ്ങളിൽ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പുതിയ നിയമനങ്ങളിൽ ഭൂരിഭാഗം പേരും ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് ശൃംഖലയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്, കൂടാതെ ഉപഭോക്താക്കളുടെ ഓർഡറുകൾ സുരക്ഷിതമായും കാര്യക്ഷമമായും ശേഖരിക്കാനും പായ്ക്ക് ചെയ്യാനും അയയ്ക്കാനും വിതരണം ചെയ്യാനും അവരെ പിന്തുണയ്ക്കുന്നുമുണ്ട്. പുതിയ നിയമനങ്ങളിൽ കസ്റ്റമർ സർവീസ് അസോസിയേറ്റുകളും ഉൾപ്പെടുന്നുണ്ട്, അവരിൽ വെർച്വൽ കസ്റ്റമർ സർവീസ് മോഡലിന്റെ ഭാഗമായ ചിലർക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാവുന്നതാണ്.
കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു.
കൊച്ചി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവന അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ എംഎഫ് സെന്‍ട്രലിന് കെഫിന്‍ ടെക്നോളജീസും കാംസും ചേര്‍ന്നു തുടക്കം കുറിച്ചു.
കൊച്ചി- സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മിഡ് സൈസ് എസ് യു വിയായ കുഷാക്കിന്റെ ബുക്കിങ്ങ് 10,000 കടന്നു. ഓട്ടോമാറ്റിക് സ്‌റ്റൈല്‍ വേരിയന്റുകളില്‍ 6 എയര്‍ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും 40,000 രൂപ അധിക ചിലവില്‍ ലഭ്യമാക്കും. ഇന്ത്യയില്‍ സ്‌കോഡ ഓട്ടോ 20 വര്‍ഷം പൂര്‍ത്തിയാക്കി
കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ ആശോക് ലെയ്ലാന്‍ഡും വാണിജ്യ വാഹനവായ്പാ സേവനങ്ങള്‍ക്കായി കൈകോര്‍ക്കുന്നു.
കൊച്ചി: പേയ്മെന്‍റ് പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാനായി യെസ് ബാങ്ക് വിസയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും യുവജനങ്ങളെയാണ് ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ചാര്ജ്, വനിതകള്ക്ക് പലിശ ഇളവ്, മുന്കൂട്ടി പണം അടക്കാനുള്ള സൗകര്യം, ഓവര്ഡ്രാഫ്റ്റ് ആയി ഭവന വായ്പ പ്രയോജനപ്പെടുത്താനുള്ള അവസരം തുടങ്ങിയവയും എസ്ബിഐ ലഭ്യമാക്കുന്നുണ്ട്. പ്രതിദിന ബാലന്സിന്റെ അടിസ്ഥാനത്തില് പലിശ കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. മൂന്നു വര്ഷം മുതല് 30 വര്ഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക. അക്കൗണ്ടുള്ള ബാങ്കുകളിലെ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്, വായ്പകളുണ്ടെങ്കില് അതിന്റെ ഒരു വര്ഷത്തെ സ്റ്റേറ്റ്മെന്റ്, മൂന്നു മാസത്തെ സാലറി സ്ലിപ്, രണ്ടു വര്ഷത്തെ ആദായ നികുതി റിട്ടേണ് പകര്പ് തുടങ്ങിയ രേഖകളും സമര്പ്പിക്കണം. പൊതുവായ ഭവന വായ്പയ്ക്ക് പുറമെ വനിതകള്ക്കുള്ള ഭവന വായ്പ, പ്രവാസികള്ക്കുളള ഭവന വായ്പ, മുന്കൂട്ടി അനുമതിയുള്ള ഭവന വായ്പ, ടോപ് അപ്, റിവേഴ്സ് മോര്ട്ട്ഗേജ് തുടങ്ങി നിരവധി പദ്ധതികള് ഓരോ വിഭാഗങ്ങള്ക്കുമായി എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.
ബെംഗളൂരു: വരാനിരിക്കുന്ന ആഘോഷ സീസണിൽ Amazon ഇന്ത്യയുടെ മാർക്കറ്റ് പ്ലേസിൽ നടക്കുന്ന വിൽപ്പനകളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള (SMBs) പ്രതീക്ഷകളെകുറിച്ച് അറിയാൻ കമ്പനി നിയോഗിച്ച പഠനത്തിന്റെ കണ്ടെത്തലുകൾ Amazon ഇന്ത്യ ഇന്ന് പുറത്തുവിട്ടു.