തിരുവനന്തപുരം: ഇക്കഴിഞ്ഞ ആഗസ്റ്റിൽ നടന്ന മെഗാ ഭാരത് സെയിലിന്റെ വമ്പൻ വിജയത്തെത്തുടർന്ന്, രാജ്യത്തെ ഏറ്റവും വലിയ ഇ-ബി2ബി ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ഉഡാൻ, ഒക്ടോബർ 6 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന മെഗാ ഭാരത് സെയിൽ രണ്ടാം പതിപ്പ് സംഘടിപ്പിക്കും. ഇന്ത്യയിലുടനീളമുള്ള പലചരക്കു വ്യാപാരികൾക്കും, ചെറുകിട കച്ചവടക്കാർക്കും പ്രയയോജനകരമാകുന്ന വിധത്തിലാണ് മെഗാ ഭാരത് സെയ്‌ലിന്റെ രണ്ടാം പതിപ്പും ആസൂത്രണം ചെയ്തിട്ടുള്ളത്.
നൂറിലേറെ ബ്രാൻഡുകളിൽ നിന്നും, എഫ് എം സി ജി കമ്പനികളുടെ 5000-ത്തിലേറെ വരുന്ന സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു വിൽക്കാൻ പലചരക്കു കച്ചവടക്കാർക്കും, ചെറുകിട കച്ചവടക്കാർക്കും ഉഡാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമിലൂടെ സാധ്യമാകും. എഫ് എം സി ജി ഉൽപ്പന്നങ്ങൾ, പലചരക്കുകൾ, പാനീയങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, പയർ വർഗ്ഗങ്ങൾ, ദൈനംദിന ഉപയോഗത്തിനായുള്ള ഉൽപ്പന്നങ്ങൾ, പാൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ എന്നിവ കച്ചവടക്കാർക്ക് വിൽപ്പനയ്ക്കായി അണിനിരത്താൻ ഇതിലൂടെ സാധിക്കും.
ഈ ഉൽപ്പന്നങ്ങൾ ഉഡാൻ പ്ലാറ്റ് ഫോമിലൂടെ വാങ്ങുന്നത് വഴി കച്ചവടക്കാർക്ക് നിരവധി നേട്ടങ്ങളും സമ്പാദ്യ സാധ്യതകളും ലഭ്യമാകും. എല്ലാ അവശ്യസാധനങ്ങളിലും മികച്ച ലാഭം, ക്യാഷ് ഡിസ്‌കൗണ്ടുകൾ, ദിനം പ്രതിയുള്ള സമ്പാദ്യ സാധ്യതകൾ തുടങ്ങി നിരവധി നേട്ടങ്ങളാണ് ഉഡാൻ ടിയർ-ഒന്ന് ടിയർ൦-രണ്ട് നഗരങ്ങളിലെ ചെറുകിട കച്ചവടക്കാർക്കായി അണിനിരത്തുന്നത്. ഇവ കൂടാതെ, ഉഡാൻ ആപ്പിലൂടെ നിരവധി നേട്ടങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.
ഭാരതത്തിലെ ചെറുകിട കച്ചവടക്കാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ ഈ വരുന്ന ഉത്സവകാലത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന മെഗാ ഭാരത് സെയിലിന്റെ രണ്ടാം പതിപ്പിലൂടെ അണിനിരത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, എന്ന് ഉഡാൻ ഫുഡ് ആൻഡ് എഫ് എം സി ജി ബിസ്നസ് മേധാവി വിവേക് ഗുപ്ത അഭിപ്രായപ്പെട്ടു. മെഗാ ഭാരത് സെയിലിന്റെ ഈ പതിപ്പിലൂടെ നൂറിലധികം ബ്രാൻഡുകൾ അണിനിരത്തി മികച്ച തിരഞ്ഞെടുപ്പിനും, സുതാര്യമായ വില നിശ്ചയത്തിനും ഞങ്ങളുടെ പങ്കാളികളായ ചെറുകിട കച്ചവടക്കാർക്ക് അവസരമുണ്ടാകും. രാജ്യത്തെ ലക്ഷക്കണക്കിന് പലചരക്കു കടയുടമകൾക്കും ചെറുകിട കച്ചവടക്കാർക്കും ഈ സെയിൽ കൊണ്ട് വലിയ പ്രയോജനം ഉണ്ടാകും, അദ്ദേഹം പറഞ്ഞു. മെഗാ ഭാരത് സെയിലിന്റെ ആദ്യപതിപ്പിൽ ചെറുകിട കച്ചവടക്കാരിൽ 80 ശതമാനം പേരുടെ പങ്കാളിത്തമുണ്ടായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഉപഭോക്തൃ സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി, കഴിഞ്ഞ 12 - 18 മാസക്കാലത്ത് സാങ്കേതിക വിദ്യ, സപ്ലൈ ചെയിൻ തുടങ്ങി വിപണിയുടെ നിരവധി മേഖലകളിൽ 4000 കോടി രൂപയോളം ഉഡാൻ മുതൽ മുടക്കിയിട്ടുണ്ട്. ഉഡാൻ പ്ലാറ്റ്‌ഫോമിൽ 1.7 ദശലക്ഷത്തിലധികം റീട്ടെയിലർമാർ, കെമിസ്റ്റുകൾ, പലചരക്കു കടകൾ, കർഷകർ മുതലായവർ പ്രതിമാസം 4.5 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തുന്നു. ഉഡാനിൽ 3 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 30,000 വിൽപ്പനക്കാരുമുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, അടുത്ത 7-8 വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള വെയർഹൗസ് ശേഷി 50 ദശലക്ഷം ചതുരശ്ര അടിയിലേക്ക് ഉയർത്താൻ ഉഡാൻ പദ്ധതിയിടുന്നു.