November 21, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് 23,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം. 3,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. തുടര്‍ന്ന് പൊടുന്നനെ 200 രൂപ കൂടിയിരുന്നു. ഒരുവേളയിൽ നാല് ദിവസത്തിനുള്ളിൽ സ്വര്‍ണ വില പവന് കൂടിയത് 360 രൂപയായിരുന്നു ആഗോള വിപണിയിലുണ്ടായിട്ടുള്ള സ്വര്‍ണ വിലയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അതേസമയം വെള്ളിവിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.
കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇന്ധനവിലയില്‍ ഇടിവ് തുടരുകയായിരുന്നു. അതേസമയം പുതുവര്‍ഷത്തില്‍ ആദ്യമായാണ് ഇന്ധന വില വര്‍ധിക്കുന്നത്. ആഗോളവിപണിയില്‍ എണ്ണ വിലയിടിയുന്നതാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയിലും ഡീസലിന് 66.99 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 70.75 രൂപയും 66.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 70.44 രൂപയിലും ഡീസലിന് 65.72 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 68.5 രൂപയായപ്പോൾ ഡീസലിന് 62.24 രൂപയും മുംബൈയിൽ പെട്രോളിന് 74.16 രൂപയും ഡീസലിന് 65.11 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയിൽ നിരന്തരം ഇങ്ങനെ കുറവുണ്ടാകുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഈ പ്രതിഭാസം തുടരാനാണ് സാധ്യത എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്ത് ഇന്ധന വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം. പെട്രോൾ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോൾ ഡീസൽ വില ഒൻപത് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
ലോകബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനം ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാന്‍ നാല് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് രാജി 2022 വരെയായിരുന്നു അദ്ദേഹം തുടരേണ്ടിയിരുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റേ രാജി പ്രഖ്യാപനം. അദ്ദേഹത്തിന്റെ സേവന കാലാവധി തീരാന്‍ നാല് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിത രാജി.എന്നാൽ ഇതുവരെ രാജിക്കുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ലായിരുന്നു അദ്ദേഹം രണ്ടാം വട്ടം ലോക ബാങ്ക് പ്രസിഡന്‍റായി സ്ഥാനമേറ്റത്. ഇടക്കാല പ്രസിഡന്‍റായി ലോക ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ക്രസ്റ്റലീന ജോര്‍ജ്ജീവയെ നിയമിച്ചിരിക്കുകയാണിപ്പോള്‍.
ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ പിവി സിന്ധുവിന്റെ ഹൈദരാബാദ് ഹണ്ടേഴ്‌സ് ദില്ലി ഡാഷേഴ്‌സിനോട് തോറ്റു. 4-3 എന്ന നിലയിലായിരുന്നു ദില്ലിയുടെ ജയം. മത്സരത്തില്‍ പിവി സിന്ധു ജയിച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. നേരത്തെതന്നെ സെമിയില്‍ കടന്നതിനാല്‍ ഹൈദരാബാദിനെ മത്സരഫലം ബാധിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വിജയത്തോടെയാണ് ദില്ലി തുടങ്ങിയത്. പ്രണോയി ഹൈദരാബാദിന്റെ രാഹുല്‍ യാദവിനെ 15-10, 9-15, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ ഡബിള്‍സിലും ജയം ദില്ലിക്കൊപ്പം നിന്നു. ബി ചായ്, ജോങിത് സഖ്യം അരുണ്‍ ജോര്‍ജ്, ബോദിന്‍ ഇസ്ര സഖ്യത്തെ 8-15, 15-9, 15-8 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് ഹരേന്ദ്ര സിങ്ങിനെ ഹോക്കി ഇന്ത്യ ഒഴിവാക്കി. ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാന്‍ ഹരേന്ദ്ര സിങ്ങിനോട് നിര്‍ദ്ദേശിച്ചു. ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ 2016-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. ദീര്‍ഘകാലം ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. 2017ല്‍ വനിതാ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യ ഏഷ്യാ കപ്പില്‍ സ്വര്‍ണവും നേടി.
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സിറിയയെ രണ്ടു ഗോളുകള്‍ക്കാണ് ജോര്‍ദാന്‍ തോല്‍പ്പിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ജോര്‍ദാന്‍ ആറു പോയന്റുമായി നോക്കൗട്ട് റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ജോര്‍ദാന്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. ഏഷ്യന്‍ കപ്പ് 2019ല്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി ജോര്‍ദാന്‍.
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിന് ജയം. നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബഹ്‌റൈനെയാണ് തായ്‌ലന്‍ഡ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍നിന്നും രണ്ടാം റൗണ്ടില്‍ കടക്കാനുള്ള സാധ്യത തുറക്കാനും തായ്‌ലന്‍ഡിന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ യുഎഇയോട് സമനിലയില്‍ പിരിഞ്ഞ ബഹ്‌റൈന് ഇതോടെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരം നിര്‍ണായകമായി.
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയരായ യുഎഇയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു നീലക്കടുവകളെ മെരുക്കിയത്. ഇരുപകുതികളിലായാണ് യുഎഇ ഇന്ത്യന്‍ വലകുലുക്കിയത്. രണ്ടു ഗോളുകളും ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നായിരുന്നു.
മുംബൈ: .ഇന്ത്യയിലെ എറ്റവുംവലിയ രണ്ടാമത്തെ വിമാന സര്‍വീസായ ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കി. ഇന്ത്യയിലും വിദേശത്തുമായി 600ലധികം വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സിന് ഉണ്ട്. ലാഭകരമല്ലാത്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സ് വെട്ടിച്ചുരുക്കുന്നു.പകരം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ വിമാനങ്ങളെ അനുവദിക്കും.ഗ്ലോബല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പകരം 20 വിമാനങ്ങളെ അധികമായി കൂട്ടിചേര്‍ത്തു. മസ്‌കറ്റ്,ദോഹ,അബു ദാബി,ദുബായ്,എന്നിവിടങ്ങലിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണമാണ് വെട്ടിച്ചുരുക്കിയത്.എന്നാല്‍ സിംഗപ്പൂര്‍,കാഠ്മണ്ഢു,ബാങ്കോക്ക്,എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അധികമാക്കി.കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കം. ജെറ്റ് എയര്‍വെയ്‌സിന്‍റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍,ദില്ലി-ബാങ്കോക്ക്,മുംബൈ- ദോഹ,ദില്ലി - ദോഹ,ദില്ലി-സിംഗപ്പൂര്‍,മുംബൈ-ദുബായ്,ദില്ലി-കാഠ്മണ്ഡു,എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനാണ് തീരുമാനം. സര്‍വീസ് നടത്തി സാമ്പത്തിക നേട്ടമുണ്ടാകാനാണ് ശ്രമം.കണക്ഷന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.ജെറ്റും പാര്‍ട്‌നറായ എത്തിഹാദ് എയര്‍വെയ്യ്‌സും കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെയുെ ഇന്ത്യയിലെയും ഏറ്‌റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതാണ്.എന്നാല്‍ ഇപ്പോള്‍ ഇവിടെ സര്‍വീസുകള്‍ ലാഭത്തിലല്ല.എത്തിഹാദിന് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഷെയര്‍ ആണുള്ളത്.സാമ്പത്തിക ബാധ്യതയൊഴിവാക്കാന്‍ ശമ്പളവും സ്റ്റാഫുകളെയും കുറച്ചിട്ടുണ്ട്.