ബെംഗളൂരു: വരാനിരിക്കുന്ന ആഘോഷ സീസണിൽ Amazon ഇന്ത്യയുടെ മാർക്കറ്റ് പ്ലേസിൽ നടക്കുന്ന വിൽപ്പനകളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള (SMBs) പ്രതീക്ഷകളെകുറിച്ച് അറിയാൻ കമ്പനി നിയോഗിച്ച പഠനത്തിന്റെ കണ്ടെത്തലുകൾ Amazon ഇന്ത്യ ഇന്ന് പുറത്തുവിട്ടു. 2021 ഓഗസ്റ്റ് 30 മുതൽ 2021 സെപ്റ്റംബർ 09 വരെ Amazon.in-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 2000 (1965) സെല്ലർമാരിൽ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമായാണ് നീൽസൺ പഠനം നടത്തിയത്. ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, പൂനെ, അഹമ്മദാബാദ്, ലക്നൗ, ലുധിയാന, ഇൻഡോർ, നാഗ്പൂർ, കോയമ്പത്തൂർ, കൊച്ചി, പാട്ന, ജയ്പൂർ, രാജ്കോട്ട്, മൈസൂർ, ഗുവാഹത്തി, വൈസാഗ്, ഭുവനേശ്വർ എന്നിങ്ങനെ ഇന്ത്യയിലെ 21 നഗരങ്ങളിൽ നിന്നുള്ള സെല്ലർമാരിൽ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമായാണ് പഠനം നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ ആഘോഷ സീസണിൽ ഇ-കൊമേഴ്‌സിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ കഴിയുമെന്നാണ് സർവേയിൽ പങ്കെടുത്ത എല്ലാ സെല്ലർമാരും പങ്കുവെയ്ക്കുന്നത്.