April 19, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (735)

തിരുവനന്തപുരം; കെഎസ്ആർടിസി കൊമേർഷ്യൽ വിഭാഗത്തിന്റെ പ്രധാനഭാഗമായ ലോജിസ്റ്റിക്സ് വിങ്ങിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കലാ കൗമുദി യുടെ പത്രക്കെട്ടുകൾ എല്ലാ ദിവസവും ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി സൗജന്യ നിരക്കിലാണ് ഈ സർവ്വീസ് നൽകുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആർടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസർ എം. ജി.പ്രദീപ് കുമാറിൽ നിന്നും നിന്നും കലാകൗമുദി ഡെപ്യൂട്ടി ജി. എം. ശ്രീകുമാർ, കലാകൗമുദി സർക്കുലേഷൻ മാനേജർ ജിജു എന്നിവർ ഏറ്റുവാങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും രാത്രി 12 മണിക്ക് പുറപ്പെടുന്ന മണ്ണാർക്കാട് സൂപ്പർ ഫാസ്റ്റ് അല്ലെങ്കിൽ 12.30 ന് പുറപ്പെടുന്ന തൃശൂർ സൂപ്പർ ഫാസ്റ്റ് എന്നീ സർവീസുകളിലാണ് പത്രക്കെട്ടുകൾ സുരക്ഷിതമായി എത്തിക്കുക. പുലർച്ചെ 05.30/06.00 മണിയോടെ പത്രക്കെട്ടുകൾ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ എത്തിക്കും. അവിടെ നിന്നും കലാകൗമുദി അധികൃതർ ഏറ്റുവാങ്ങുകയും ചെയ്യും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ, ഭവന വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള് അവതരിപ്പിച്ചു.
കൊച്ചി: ബ്രാന്‍ഡിന് ഇന്ത്യയില്‍ വികസിക്കാന്‍ സഹായകമാകുന്ന നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്യുവി സ്റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്ക് എസ്യുവി ആയ സി3 അവതരിപ്പിച്ചു കൊണ്ട് സിട്രോന്‍ തങ്ങളുടെ അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍ ശക്തമാക്കുന്നു.
കമ്പനിയുടെ കാലാവസ്ഥാ അനുകൂല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; 2040 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ സാധ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് യു എസ് ടി തിരുവനന്തപുരം, സെപ്റ്റംബർ 16, 2021: ആഗോള തലത്തിൽ കാർബൺ ന്യൂട്രാലിറ്റിയ്ക്കായി പ്രവർത്തിക്കുന്ന കാർബൺ ന്യൂട്രൽ പ്രോട്ടോക്കോൾ പ്രകാരമുള്ള 'കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷൻ' പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് ലഭിച്ചു.
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന്‍ (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സിന് ഓണ്‍ലൈന്‍ സൈറ്റിലെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ കാര്യത്തിലും വിപണിയിലും 30 ശതമാനം വളര്‍ച്ചയുണ്ടായി.
മലപ്പുറം: ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്‌കരണം പതിനൊന്നാം ഉഭയകക്ഷി കരാര്‍ പ്രകാരം എല്ലാ ബാങ്കുകളിലും നടപ്പാക്കിയിട്ടും സി എസ് ബി ബാങ്കില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്, ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും സെപ്തംബര്‍ 29, 30, ഒക്ടോ: 1തിയ്യതികളില്‍ പണിമുടക്കും.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഗോദ്റെജ് അപ്ലയന്‍സസ്, ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക എയര്‍ കണ്ടീഷന്‍ എക്സ്ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു.
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചി: ഇന്ത്യാ റിസര്‍ജന്‍സ് ഫണ്ട് (ഇന്ത്യആര്‍എഫ്), ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന്റെ ഭാഗമായ തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളറിന്റെ (555 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം പ്രഖ്യാപിച്ചു.