കൊച്ചി: റിട്ടയര്‍മെന്‍റ് ബിസിനസ് വിഭാഗത്തില്‍ 29 ശതമാനം വളര്‍ച്ച നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 2021 സാമ്പത്തിക വര്‍ഷം 2,292 കോടി രൂപയായിരുന്ന ബിസിനസ് 2022 സാമ്പത്തിക വര്‍ഷം 2,956 കോടിയായി ഉയര്‍ന്നു. വിവിധ കാരണങ്ങളാല്‍ റിട്ടയര്‍മെന്‍റ് വിഭാഗം ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചതിനാല്‍ വിരമിച്ചതിന് ശേഷം പതിവ് വരുമാനം തേടുന്ന വ്യക്തികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വിരമിച്ചവര്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഏറ്റവും മികച്ചതാണ് ആന്വിറ്റി ഉല്‍പ്പന്നങ്ങള്‍.
ഉപഭോക്താക്കള്‍ വിരമിക്കുമ്പോഴുള്ള സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ ആവശ്യകത മനസിലാക്കി ഒരു നൂതന ആന്വിറ്റി ഉല്‍പ്പന്നമായ ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ കമ്പനി പുറത്തിറക്കിയിരുന്നു. പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്‍റെ റിട്ടയര്‍മെന്‍റ് ആന്‍ഡ് പെന്‍ഷന്‍ വിഭാഗത്തില്‍ പ്രോഡക്ട് ഓഫ് ദ ഇയര്‍ 2021 പുരസ്കാരവും ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ നേടി
പ്ലാന്‍ എടുത്ത സമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കില്‍ ഉറപ്പായ ആജീവനാന്ത പെന്‍ഷനാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്ഥിരവരുമാനങ്ങളുടെ പലിശ നിരക്കിലെ ഏതെങ്കിലും അസ്ഥിരത പെന്‍ഷന്‍ തുകയെ ബാധിക്കില്ലെന്നതും പ്രത്യേകതയാണ്. ജോയിന്‍റ് ലൈഫ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാലശേഷവും തന്‍റെ പങ്കാളിക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. പ്രതിമാസം, ത്രൈമാസം, അര്‍ധവര്‍ഷം, പ്രതിവര്‍ഷം എന്നിങ്ങനെ നാല് വ്യത്യസ്ത പേഔട്ട് മോഡുകളിലാണ് പ്ലാന്‍ ലഭ്യമാവുന്നത്.
തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നൂതനമായ റിട്ടയര്‍മെന്‍റ് പ്ലാനുകളുടെ ഒരു ശ്രേണി ഉണ്ടന്നും അത് അവരെ വിരമിക്കലിന് ശേഷം സമ്മര്‍ദ രഹിതവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.