തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി മാറി ഹയാത്ത് റീജന്‍സി തൃശൂരിന്റെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നാണ് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍.
96,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ രാജ്യത്തെ ടയര്‍ 3 നഗരങ്ങളിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതാണ്. വൈവിധ്യമാര്‍ന്ന ഇരിപ്പിട സൗകര്യങ്ങളോടെ ഒരേസമയം അയ്യായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണു കണ്‍വെന്‍ഷന്‍ സെന്റര്‍. കോണ്‍ഫറന്‍സുകള്‍, വിവാഹങ്ങള്‍, മറ്റ് ഇവന്റുകള്‍ എന്നിവയ്ക്കായി ഒന്നിലധികം ഫ്‌ളെക്‌സിബിള്‍ ഇവന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ഇടമാണിത്.
ഒന്‍പത് അത്യാധുനിക മീറ്റിങ്, കണ്‍വെന്‍ഷന്‍ ഇടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ . 20,929 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതിഗംഭീര ബാള്‍റൂം 'പേള്‍', 11, 750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രാജകീയ ബാള്‍റൂം 'റീജന്‍സി, 10,639 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാല ബാള്‍റൂം 'ഓപല്‍', 9,275 ചതുരശ്ര അടി വിസ്തീര്‍ണമുള്ള തൂണുകളില്ലാത്ത ബാള്‍റൂം 'റീഗല്‍', 7,769 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാള്‍ 'സഫയര്‍', 7,098 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബാള്‍റൂം 'ആംബര്‍', 2,378 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാള്‍ 'നാട്ടിക' എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ പ്രാര്‍ത്ഥനയ്ക്കു വേണ്ടി രണ്ട് സ്ഥലങ്ങളും വി ഐ പി ലോഞ്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഹെലിപാഡും പാര്‍ക്കിങ്ങിനും ബാഡ്മിന്റണ്‍ കോര്‍ട്ട്, കിഡ്സ് ഏരിയ ഉള്‍പ്പെടെയുള്ള പ്ലേ കോര്‍ണറുകള്‍ക്കായി നീക്കിവച്ച 1,50,000 ചതുരശ്ര അടി വരുന്ന ഔട്ട് ഡോര്‍ സ്‌പേസും ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിനെ വേറിട്ടുനിര്‍ത്തുന്ന പ്രത്യേകതകളാണ്.
''ഹയാത്ത് റീജന്‍സി തൃശൂരിന്റെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ ഒരു ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി മാറാന്‍ ഒരുങ്ങുകയാണ്. നേരിട്ടുള്ളതും വിര്‍ച്വലും ഹൈബ്രിഡുമായ ഇവന്റുകള്‍ക്ക് ആതിഥ്യം വഹിക്കുന്നതിനു പ്രൈം ഓഡിയോ-വിഷ്വല്‍ ഇന്‍സ്റ്റാളേഷനുകളും ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് ആക്സസും ഉറപ്പുവരുത്തുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത് . നഗരത്തിലെ ഇവന്റുകളുടെയും മീറ്റിങ്ങുകളുടെയും മുഖച്ഛായ മാറുന്നതിന്റെ തെളിവാണു ബുക്കിങ്ങിലെ സുസ്ഥിരമായ കുതിപ്പ്,'' ഹയാത്ത് റീജന്‍സി തൃശൂര്‍ ജനറല്‍ മാനേജര്‍ അനീഷ് കുട്ടന്‍ പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിറ്റ്നസ് സെന്റര്‍, ഔട്ട്ഡോര്‍ സ്വിമ്മിങ് പൂള്‍, സ്പാ, ഐലന്‍ഡ് ഗാര്‍ഡനുകള്‍, വാട്ടര്‍ സൈഡ് ഓര്‍ച്ചാഡ്, യോഗ ലോണ്‍, സ്‌പൈസ് ഗാര്‍ഡന്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവ ഹയാത്ത് റീജന്‍സി തൃശൂരിലെ വിനോദ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. എണ്ണൂറിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഏറ്റവും നൂതന സാഹചര്യങ്ങളും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ ഒട്ടേറെ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്ന ഹയാത്ത് റീജന്‍സി തൃശൂര്‍, വിനോദത്തിനും ബിസിനസിനും ഒരുപോലെ ഇണങ്ങുന്ന ഏറ്റവും തിരക്കുള്ള ഇടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.