കൊച്ചി: ഗോദ്റെജ് ലോക്സ് ആന്‍റ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിങ്സ് ആന്‍റ് സിസ്റ്റംസ് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് രണ്ടു മടങ്ങ് വളര്‍ച്ച ലക്ഷ്യമിടുന്നു. 2027 സാമ്പത്തിക വര്‍ഷത്തോടെ 2500 കോടി രൂപയുടെ വരുമാനം നേടുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ബിസിനസ് യൂണിറ്റായ ഗോദ്റെജ് ലോക്സ് ആന്‍റ് ആര്‍കിടെക്ചറല്‍ ഫിറ്റിങ്സ് ആന്‍റ് സിസ്റ്റംസ് ഇരുന്നൂറിലേറെ ഉല്‍പന്നങ്ങളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കമ്പനിക്ക് നിലവില്‍ 900 കോടി രൂപയുടെ വരുമാനമാണുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി രൂപ വരുമാനം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 10,000 മുതല്‍ 12,000 കോടി രൂപയുടെ വിപണിയാണ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിങ്സ് മേഖല.
ഡിജിറ്റല്‍ ലോക്സ് ബിസിനസ് വിപുലമാക്കാനും ആര്‍ക്കിടെക്ചറല്‍ ബിസിനസ് വിപുലമാക്കാനും തങ്ങള്‍ക്കു പദ്ധതിയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ലോക്സ് ആന്‍റ് ആര്‍കിടെക്ചറല്‍ ഫിറ്റിങ്സ് ആന്‍റ് സിസ്റ്റംസ് ബിസിനസ് മേധാവി ശ്യാം മോത്വാനി പറഞ്ഞു.
നിലവില്‍ ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ഗള്‍ഫ് തുടങ്ങിയ മേഖലകളിലായി 24 രാജ്യങ്ങളിലേക്ക് ഗോദ്റെജ് ലോക്സ് കയറ്റുമതിയും നടത്തുന്നുണ്ട്.