November 22, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ദേശീയ പരിസ്ഥിതി കാമ്പയിന് തുടക്കമിട്ടു. ജൂണ്‍ 5ന് തുടങ്ങിയ കാമ്പയിന്‍ ജൂണ്‍ 11 വരെ നീണ്ടുനില്‍ക്കും.
പരമ്പരാഗത രീതികളില്‍ നിന്നും അത്യാധുനികതയിലേക്കുള്ള മനുഷ്യ സഞ്ചാരത്തിന്റെ നേര്‍സാക്ഷ്യമാണ് വ്യവസായ വകുപ്പ് എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്.
മുംബൈ – ലോകോത്തര പ്രശംസ നേടിയ ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിവയ്‌ക്കൊപ്പം, ഡിഫൻഡർ 130 അവതരിപ്പിച്ച് ലാൻഡ് റോവർ .
കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം അവതരിപ്പിച്ചു. മെര്‍ചന്‍റ് കൊമേഴ്സ് പ്ലാറ്റ്ഫോം ആയ പൈന്‍ ലാബ്സിന്‍റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ ഇനി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാസ തവണ വ്യവസ്ഥയില്‍ പര്‍ചേസ് ചെയ്യാം.
കൊച്ചി: ഗോദ്റെജ് അഗ്രോവെറ്റിന്‍റെ മുന്‍നിര ഡയറി ബ്രാന്‍ഡും സബ്സിഡിയറി ബിസിനസ്സുമായ ഗോദ്റെജ് ജേഴ്സി ആപ്പിള്‍ ്ളേവറിലുള്ള എനര്‍ജി ഡ്രിങ്ക് 'റീചാര്‍ജ്' പുറത്തിറക്കി. ലോക ക്ഷീരദിനമായ ജൂണ്‍ ഒന്നിനാണിത് വിപണിയിലെത്തുക.
കൊച്ചി : റിയോയ്ക്ക് പിന്നാലെ ഫാഷന്‍ വീക്കില്‍ മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്.
സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം.
കൊച്ചി: ബാങ്കിങ്, ധനകാര്യ സേവന രംഗത്തെ മികവിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നിലൊരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് അംബികയും ഗീതയും എത്തിയിരിക്കുന്നത് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ 'നെയ്ത്തും നൂല്‍പ്പും' തത്സമയ പ്രദര്‍ശനത്തിനായി.
തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഇപിഎഫ്ഒ കൊച്ചി കേന്ദ്രവുമായി ചേര്‍ന്ന് ദിദ്വിന സാമൂഹ്യ സുരക്ഷാ ഫെസിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജീവനക്കാരെ ഇ-നോമിനേഷന്‍ മുഖേന ഉള്‍പ്പെടുത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വലപ്പാട് മണപ്പുറം ഹൗസില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 10,000ലേറെ നോമിനേഷനുകള്‍ ഫയല്‍ ചെയ്തു. ക്യാമ്പ് വെള്ളിയാഴ്ച് സമാപിച്ചു. റീജണല്‍ പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ്, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, അസിസ്റ്റന്റ് പിഎഫ് കമ്മീഷണര്‍ വിന്‍സന്റ് ജേക്കബ് ചേരു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ഓരോ നയങ്ങളും പ്രശംസനീയമാണെന്നും ഇ ഫൈലിങ് ക്യാമ്പ് നടത്തിയതിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബാഗംങ്ങള്‍ക്കും മണപ്പുറം സുരക്ഷക ഉറപ്പുവരുത്തിയിരിക്കൂകയാണ് എന്നും പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ് പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 17% മാത്രമായിരുന്ന ഫയലിംഗ് 62% ശതമാനത്തിലേക്ക് ഉയര്‍ത്തുകയും വേഗത്തില്‍ ഇ- നോമിനേഷന്‍ ഫയല്‍ ചെയ്ത ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മണപ്പുറം ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.പി. എഫ്. ഒ യുടെ സഹായത്തോടെ 17500ഓളം ഇ- ഫയലിംഗ് പൂര്‍ത്തീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിന് മുകളിലേക്ക് എത്തപ്പെടാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ് എന്നും ഒരു കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലക്ക് ഇ- ഫയലിംഗിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു എന്നും മണപ്പുറം ഫിനാന്‍സ് എം ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. നോമിനേഷനുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തതോടെ പി എഫ് നോമിനേഷന്‍ പ്രക്രിയ സുതാര്യമാകുകയും ഓണ്‍ലൈന്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.