തിരുവനന്തപുരം: ഹിന്‍ഡാല്‍കോ കമ്പനിയിലെ നാലാമത് ദീര്‍ഘകാല ശമ്പള കരാറിന് അംഗീകാരം. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശമ്പള കരാറിന് അംഗീകാരം. മൂന്നാമത് ദീര്‍ഘകാല കരാറില്‍ ഹിന്‍ഡാല്‍കോ കമ്പനി മാനേജ്മെന്‍റ് 6,000/- രൂപയാണ് ശമ്പള വര്‍ദ്ധനവ് നല്‍കിയത്. നാലാമത് ദീര്‍ഘകാല കരാറില്‍ 7,800/- രൂപയുടെ വര്‍ദ്ധനവാണ് നല്‍കുന്നത്.
ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, സി.ഐ.റ്റി.യു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ഹിന്‍ഡാല്‍കോ മാനേജ്മെന്‍റ് പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.