November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭിന്ന ശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്തരാക്കുന്നതിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനങ്ങളില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, കമ്പനിയുടെ റീസെല്ലിങ് ബിസിനസ് മോഡലിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം തേടുന്ന ഒമ്പതു ദശലക്ഷം വനിത സംരംഭകര്‍ക്ക് പിന്തുണയേകുന്നു. പ്ലാറ്റ്ഫോമിലെ വനിത സംരംഭകര്‍ 2021ല്‍ ഓര്‍ഡറുകളില്‍ 2.5 ഇരട്ടിവരെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഇന്ത്യയില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച 50 ജോലിസ്ഥലങ്ങളില്‍ ഒന്ന് എന്ന ബഹുമതിക്ക് ട്രാന്‍സ് യൂണിയന്‍ സിബില്‍ അര്‍ഹമായി. ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ 2021-ലെ ഇടത്തരം കമ്പനികള്‍ക്കിടയിലാണ് ട്രാന്‍സ്യൂണിയന്‍ സിബില്‍ ഈ ബഹുമതി കരസ്ഥമാക്കിയത്.
കൊച്ചി : ലോകത്തിലെ മുന്‍നിര മെക്സിക്കന്‍ റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍ അള്‍ട്ടിമേറ്റ് ചീസ് ടാക്കോ അവതരിപ്പിച്ചു. ഇതിന്റെ വെജിറ്റേറിയന്‍ വേരിയന്റിന് 179 രൂപയും നോണ്‍ വെജിറ്റേറിയന്‍ വേരിയന്റിന് 199 രൂപയുമാണ് പരിമിതകാല വില.
നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും (NBA) Viacom18-നും ചേർന്ന് ഇന്ത്യയിലെ ആരാധകർക്കായി ടെലിവിഷൻ, ഓവർ-ദി-ടോപ്പ് സ്ട്രീമിംഗ് എന്നിവയിലുടനീളം തത്സമയ NBA ഗെയിമുകളും പ്രോഗ്രാമിംഗും അവതരിപ്പിക്കുന്നതിന് മൾട്ടിഇയർ പാർട്ണർഷിപ് പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാർശ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അംഗീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ വാഹന ത്തിന്റ ഉദ്ഘാടന കർമ്മം കാണിച്ചികുളങ്ങര വസതിയിൽ വച്ച് ശ്രീ. വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കുന്നു.
കൊച്ചി: പ്രവാസികള്‍ക്കായി എന്‍ആര്‍ഐ ഹോംകമിങ് ഫെസ്റ്റിവല്‍ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്.എന്‍ആര്‍ഇ/എന്‍ആര്‍ഒ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഈ രംഗത്തെ ഏറ്റവും മികച്ച പലിശ നിരക്ക്, സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം.