November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തൃശൂർ:തൃശൂർ ജില്ലയിൽ ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ നൽകി. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 18-ാം വാർഡ് ചാലാംപാടം, മതിലകം ബ്ലോക്ക് പഞ്ചായത്ത് 10-ാം വാർഡ് അഴീക്കോട്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ലൈറ്റ്ഹൗസ് എന്നീ നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂയോർക്ക്: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരന്മാർക്ക് കോവിഡ് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി ഡോക്ടർ ആൽബർട്ട് ബോർല. പ്രതിരോധ ശേഷി കൂടുതൽ സമൂഹത്തിൽ ഉണ്ടാകണമെങ്കിൽ എല്ലാ വർഷവും ജനങ്ങൾക്ക് വാക്സീൻ നൽകേണ്ടി വരും. ഒമിക്രോൺ വകഭേദത്തെക്കൂടി പ്രതിരോധിക്കുന്ന വാക്സീൻ വികസിപ്പിക്കാൻ ഫൈസർ ശ്രമം തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് വൈറസിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാ വർഷവും വാക്സീൻ വേണ്ടി വരുമെന്ന് ഫൗച്ചി സിഎൻഎൻ ചാനിലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദില്ലി: നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷം. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചിയിൽ ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോൾ ആരെന്ന് പോലും അറിയാതെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാർക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാവരെയും നേരിൽ കണ്ട് നന്ദി അറിയിക്കുമെന്ന വാക്ക് ആണ് അദ്ദേഹം നിറവേറ്റിയത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയില്‍ നി‍ർമ്മിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി പറഞ്ഞു.
ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വെളളയിൽ എൻഎഫ്എസ്എ ഗോഡൗണും സെൻ്റർ വേർഹൗസിംഗ് കോർപറേഷൻ്റെ ഗോഡൗണും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഇതുവരെ 23,92,089 പേർ (95.70 ശതമാനം) കോവിഡ് പ്രതിരോധ വാക്സിനേഷന്റെ ഒന്നാം ഡോസ് എടുത്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 15,39,812 പേർക്ക് (64.37 ശതമാനം) രണ്ട് ഡോസുകളും ലഭിച്ചു കഴിഞ്ഞു.
ബേപ്പൂർ തുറമുഖത്തെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബേപ്പൂർ പോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന ലക്ഷദ്വീപ് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന വിശ്രമകേന്ദ്രമാണ് യാഥാർത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.