April 23, 2024

Login to your account

Username *
Password *
Remember Me

കോവിഡ് പ്രതിരോധം: ഗര്‍ഭിണികള്‍ അതീവ ജാഗ്രത പുലര്‍ത്തണം

Covid Prevention: Pregnant women should be extremely careful Covid Prevention: Pregnant women should be extremely careful
ആലപ്പുഴ: കോവിഡ് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ രോഗപ്രതിരോധത്തിനായി ഗര്‍ഭിണികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണം.
ഗര്‍ഭിണികളുടെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
♦️ ഗര്‍ഭിണികള്‍ വിടുകളില്‍ തന്നെ കഴിയുക
♦️ അയല്‍വീടുകളിലും ബന്ധുവീടുകളിലും പോകുന്നത് ഒഴിവാക്കുക
♦️ ഗര്‍ഭിണികള്‍ ഉള്ള വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുക
♦️ ഗര്‍ഭകാല ചടങ്ങുകളും ഗൃഹസന്ദര്‍ശനങ്ങളും ഒഴിവാക്കുക
♦️ ശുചിമുറിയോടുകൂടിയ കിടപ്പുമുറി ഗര്‍ഭിണിക്കു മാത്രമായി ഉപയോഗിക്കാന്‍ നല്‍കുക.
♦️ പൊതു ശുചിമുറിയാണെങ്കില്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അണുവിമുക്തമാക്കുക.
♦️ ജോലിക്കും മറ്റ് അവശ്യങ്ങള്‍ക്കും പുറത്തുപോയി വരുന്നവര്‍ കുളിച്ചശേഷം മാത്രം വീടിനുള്ളില്‍ കയറുക.
♦️ ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.
♦️ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്.
♦️ പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
♦️ അഞ്ചു മാസം കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറില്‍ മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിക്കുക.
♦️ രക്തസ്രാവം, ഇടവിട്ടുള്ള വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്ന അവശ്യ സാഹചര്യങ്ങളില്‍ മാത്രം ആശുപത്രിയില്‍ പോവുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക.
♦️മാനസികോല്ലാസം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
♦️ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണാതെ സ്വയം നിരീക്ഷണം നടത്തി, കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
♦️ കോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള ഗര്‍ഭിണികള്‍ എത്രയും വേഗം വാക്സിന്‍ എടുക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.