November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: റിട്ടയര്‍മെന്റിനു ശേഷമുള്ള സ്ഥിര വരുമാന ആവശ്യങ്ങളും ഉയരുന്ന ജീവിത ചെലവും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിക്ക് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് തുടക്കം കുറിച്ചു. ഉറപ്പായ പെന്‍ഷന്‍ പദ്ധതിയുടെ ഇമ്മീഡിയറ്റ്, ഡിഫേര്‍ഡ് ആനുവിറ്റി രീതികള്‍ സംയോജിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.
പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. മലരോട് സായമേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയത്. മനോഹര ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട്: ആഗോള ഐടി ഭൂപടത്തില്‍ കോഴിക്കോടിന് പുതിയ നേട്ടം. ഗവ. സൈബര്‍ പാര്‍ക്കിലെ മോസിലര്‍ ടെക്‌നോളജീസ് വികസിപ്പിച്ച 'കുക്കിയെസ്' എന്ന അപ്ലിക്കേഷന്‍ ആഗോള കുക്കി കംപ്ലയന്‍സ് ടെക്‌നോളജി വിപണിയില്‍ ഒന്നാമതെത്തി. 23 ശതമാനമാണ് കുക്കിയെസിന്റെ വിപണി വിഹിതമെന്ന് വെബ് ടെക്ക്‌നോളജി അനലിറ്റിക്‌സ് കമ്പനിയായ വാപ്പലൈസര്‍ റിപോര്‍ട്ട് പറയുന്നു.
തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി .
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ദില്ലി: ഒമിക്രോൺ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി.
ദില്ലി: ദില്ലിയിലെ വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ .
സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികള്‍ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.