കൊവിഡിൽ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്സീനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മറ്റ‌് നിയന്ത്രണങ്ങളും കർശനമായി തുടരണം. നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് അപകടകരമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.ലോകമെങ്ങും ഒമിക്രോണിന് ഒപ്പം മരണങ്ങളും കൂടുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഡെന്മാർക്ക് എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .
ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.