November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: റിട്ടയര്‍മെന്‍റ് ബിസിനസ് വിഭാഗത്തില്‍ 29 ശതമാനം വളര്‍ച്ച നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 2021 സാമ്പത്തിക വര്‍ഷം 2,292 കോടി രൂപയായിരുന്ന ബിസിനസ് 2022 സാമ്പത്തിക വര്‍ഷം 2,956 കോടിയായി ഉയര്‍ന്നു. വിവിധ കാരണങ്ങളാല്‍ റിട്ടയര്‍മെന്‍റ് വിഭാഗം ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചതിനാല്‍ വിരമിച്ചതിന് ശേഷം പതിവ് വരുമാനം തേടുന്ന വ്യക്തികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വിരമിച്ചവര്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഏറ്റവും മികച്ചതാണ് ആന്വിറ്റി ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ വിരമിക്കുമ്പോഴുള്ള സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ ആവശ്യകത മനസിലാക്കി ഒരു നൂതന ആന്വിറ്റി ഉല്‍പ്പന്നമായ ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ കമ്പനി പുറത്തിറക്കിയിരുന്നു. പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്‍റെ റിട്ടയര്‍മെന്‍റ് ആന്‍ഡ് പെന്‍ഷന്‍ വിഭാഗത്തില്‍ പ്രോഡക്ട് ഓഫ് ദ ഇയര്‍ 2021 പുരസ്കാരവും ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ നേടി പ്ലാന്‍ എടുത്ത സമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കില്‍ ഉറപ്പായ ആജീവനാന്ത പെന്‍ഷനാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്ഥിരവരുമാനങ്ങളുടെ പലിശ നിരക്കിലെ ഏതെങ്കിലും അസ്ഥിരത പെന്‍ഷന്‍ തുകയെ ബാധിക്കില്ലെന്നതും പ്രത്യേകതയാണ്. ജോയിന്‍റ് ലൈഫ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാലശേഷവും തന്‍റെ പങ്കാളിക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. പ്രതിമാസം, ത്രൈമാസം, അര്‍ധവര്‍ഷം, പ്രതിവര്‍ഷം എന്നിങ്ങനെ നാല് വ്യത്യസ്ത പേഔട്ട് മോഡുകളിലാണ് പ്ലാന്‍ ലഭ്യമാവുന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നൂതനമായ റിട്ടയര്‍മെന്‍റ് പ്ലാനുകളുടെ ഒരു ശ്രേണി ഉണ്ടന്നും അത് അവരെ വിരമിക്കലിന് ശേഷം സമ്മര്‍ദ രഹിതവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.
മാഞ്ചസ്റ്റര്‍: പുത്തന്‍ പ്രതീക്ഷകളുമായി വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനം തുടങ്ങി.
കൊച്ചി: ആക്സിസ് ബാങ്ക് ടേബിള്‍ റിസര്‍വേഷന്‍, ഫുഡ് ഡിസ്കവറി, റസ്റ്റോറന്‍റ് പേയ്മെന്‍റ് പ്ലാറ്റ്ഫോമായ ഈസിഡൈനറുമായി ചേര്‍ന്ന് 'ഡൈനിംഗ് ഡിലൈറ്റ്സ്' ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് പ്രീമിയം ഡൈനിംഗ് അനുഭവം സമ്മാനിക്കുന്നതിനാണു 'ഡൈനിംഗ് ഡിലൈറ്റ്സിലൂടെ' ലക്ഷ്യമിടുന്നത്..
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാം.
തുർക്കിയിൽ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ പല കരിങ്കടൽ പ്രവിശ്യകളിലും വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്.
വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്.
ഡിസൈ൯ മുതൽ ഇ൯സ്റ്റലേഷ൯ വരെയുള്ള സമ്പൂ൪ണ്ണ പാ൪പ്പിട നി൪മ്മാണ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന സെയ്ന്റ്-ഗൊബെയ്൯ മൈ ഹോം സ്റ്റോ൪ കൊച്ചിയിൽ പ്രവ൪ത്തനമാരംഭിച്ചു.
കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷം ആളുകള്‍ പിന്തുടരുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി.
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു.
കൊച്ചി: വരുന്ന മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങളില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് രംഗം 12-15 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.